സോളാറിലേക്ക് മാറുന്നത് ഫലപ്രദമോ?…
വാസുദേവൻ തച്ചോത്
വൈദ്യുതി എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ തെളിയുന്ന ചിത്രം ശബ്ദമലിനീകരണമോ അന്തരീക്ഷമലിനീകരണമോ ഉണ്ടാക്കാത്ത ഇന്ധനം എന്നാണ്.എന്നാൽ വസ്തുത തികച്ചും വ്യത്യസ്തമാണ്.അന്തരീക്ഷ മലിനീകരണത്തിനും ആഗോളതാപനത്തിനും ഏറ്റവും കൂടുതൽ വഴി തെളിയിക്കുന്നത് വൈദ്യുതിയുടെ ഉപഭോഗമാണ്. ഈ ഞെട്ടിപ്പിക്കുന്ന വസ്തുത മനസ്സിലാക്കണമെങ്കിൽ ചില വസ്തുതകൾ അറിയേണ്ടിയിരിക്കുന്നു.
ലോകത്തിൽ ആകമാനം ഉൽപ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ 78 ശതമാനവും ഉല്പാദിപ്പിക്കപ്പെടുന്നത് താപവൈദ്യുത നിലയങ്ങളിൽ നിന്നാണ്. ഒരു യൂണിറ്റ് (1kwh) വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് അന്താരാഷ്ട്ര കണക്കുകൾ പ്രകാരം, 515 ഗ്രാം കൽക്കരി കത്തെണ്ടിയിരിക്കുന്നു.
ഉൽപ്പാദന കേന്ദ്രങ്ങളിൽനിന്ന് വൈദ്യുതി നമ്മുടെ വീടുകളിൽ എത്തിച്ചേരുമ്പോഴേക്കും 22% ട്രാൻസ്മിഷൻ ലോസ് സംഭവിക്കുന്നതിനാൽ, ഒരു യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുമ്പോഴും ഉല്പാദന കേന്ദ്രത്തിൽ 628 ഗ്രാം കൽക്കരി ജ്വലിക്കപ്പെടേണ്ടി വരൂന്നു.ഒരു കിലോഗ്രാം കൽക്കരി കത്തുമ്പോൾ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്നത് 2.42 കിലോഗ്രാം കാർബൺ ഡയോക്സൈഡ് ആണ്.അതായത് ഒരു യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുമ്പോൾ നാം അന്തരീക്ഷത്തിന് വരുത്തുന്ന ക്ഷതി 1.51 കിലോഗ്രാം കാർബൺഡയോക്സൈഡിലൂടെയാണ്.
ഒരു ഇന്ത്യൻ കുടുംബത്തിൻറെ ശരാശരി വൈദ്യുതി ഉപഭോഗം 10 യൂണിറ്റാണ് വൈദ്യുതി വാഹനങ്ങൾ ഉപയോഗിച്ചതുകൊണ്ടും വൈദ്യുതി ദീപം പ്രകാശിച്ചതുകൊണ്ടും നമ്മൾ ആഗോളതാപനത്തിന്റെ തീവ്രത കൂട്ടുന്നെയുള്ളൂ എന്നറിയുക..
ഒരു യഥാർത്ഥ പ്രകൃതിസ്നേഹിയാണ് താങ്കൾ എങ്കിൽ , താപ വൈദ്യുതി നിലയങ്ങളെ ആശ്രയിക്കാതെ,സോളാർ പാനലുകൾ പോലത്തെ റിന്യൂവബിൾ ഇന്ധന സ്രോതസ്സുകൾ ഉപയോഗിച്ചുകൊണ്ട്. തങ്ങൾക്കു വേണ്ട വൈദ്യുതി സ്വയം ഉൽപാദിപ്പിക്കുകയാണ്
എന്നതുമാത്രമാണ്.ഭൂമി ചൊവ്വാഗ്രഹം പോലെ ആയിത്തീരുന്നതിനു മുന്നെ നമുക്ക് ചെയ്യാൻ കഴിയുന്നതു ചെയ്യാൻ ശ്രമിക്കാം