‘കാതൽ മരങ്ങൾ പൂക്കണേനീയൊന്നിറങ്ങി നോക്കണേ… ഹിറ്റായി ” പ്രണയ വിലാസത്തിലെ ” ഗാനം


സൂപ്പർ ഹിറ്റായ ” സൂപ്പർ ശരണ്യ ” എന്ന ചിത്രത്തിനു ശേഷം അർജ്ജുൻ അശോകൻ,അനശ്വര രാജൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന” പ്രണയ വിലാസം ” സിനിമയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.’കാതൽ മരങ്ങൾ പൂക്കണേനീയൊന്നിറങ്ങി നോക്കണേ…’ എന്ന ഗാനം യൂട്യൂബിൽ ഇതിനകം ശ്രദ്ധ നേടി കഴിഞ്ഞു. സുഹൈൽ കോയ എഴുതിയ വരികൾക്ക് ഷാൻ റഹ്മാനാണ് സംഗീതം പകർന്ന് ശ്രീജിഷ് സുബ്രഹ്മണ്യൻ, നന്ദ ജെ ദേവൻ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിട്ടുള്ളത്.


പലരുടെ പ്രണയങ്ങളാണ് പാട്ടിലുള്ളത്. പ്രണയമൊഴുകുന്ന മിഴികളുമായി അനശ്വരയും മമിതയും മിയയും മനം മയക്കുന്ന ചിരിയുമായി അർജുനും ഗാനരംഗങ്ങളിലുണ്ട്. വാലന്‍റൈൻ മാസത്തിൽ പ്രണയമഴ പെയ്യും നാളുകളിൽ
ഫെബ്രുവരി 17-ന് ഗ്രീൻ റൂം “പ്രണയ വിലാസം ” തിയറ്ററുകളിലെത്തുന്നു.


നിഖിൽ മുരളി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മിയ, മനോജ് കെ.യു, ഉണ്ണിമായ, ഹക്കീം ഷാജഹാൻ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.ചവറ ഫിലിംസ്, ന്യൂസ്പേപ്പർ ബോയ് എന്നീ ബാനറുകളിൽ സിബി ചവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ സിനിമയുടെ ഡിജിറ്റൽ റൈറ്റ്സ് സീ5 സ്വന്തമാക്കിയിരിക്കുന്നു. സീ കേരളമാണ്
സാറ്റ്ലൈറ്റ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഓഡിയോ റൈറ്റ്സ് തിങ്ക് മ്യൂസിക്കിനാണ്.


ജ്യോതിഷ് എം, സുനു എ.വി എന്നിവ‍ർ ചേര്‍ന്നാണ് കഥയൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഷിനോസ്, ​എഡിറ്റിം​ഗ്- ബിനു നെപ്പോളിയൻ, ഗാനരചന-സുഹൈൽ കോയ,മനു മഞ്ജിത്ത്, വിനായക് ശശികുമാർ, സം​ഗീതം-ഷാൻ റഹ്മാൻ, ആർട്ട് ഡയറക്ടർ- രാജേഷ് പി വേലായുധൻ, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യൂം-സമീറ സനീഷ്, സൗണ്ട് ഡിസൈൻ-ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സ്-വിഷ്ണു സുജതൻ, മാര്‍ക്കറ്റിംഗ്- സ്നേക്ക് പ്ലാന്‍റ്.


പ്രൊഡക്ഷന്‍ കണ്‍ട്രോളർ-ഷബീര്‍ മലവട്ടത്ത്,
ചീഫ് അസോസിയേറ്റ്- സുഹൈല്‍ എം, കളറിസ്റ്റ്-ലിജു പ്രഭാകര്‍, സ്റ്റില്‍സ്-അനൂപ് ചാക്കോ, നിദാദ് കെ എൻ, ടൈറ്റില്‍ ഡിസൈൻ-കിഷോർ വയനാട്, പോസ്റ്റര്‍ ഡിസൈനർ-യെല്ലോ ടൂത്ത്,പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *