‘കാക്കതുരുത്തിന്റ’ട്രെയിലർ പുറത്ത് വിട്ടു
ആദ്യ സംവിധാന ചിത്രത്തിന്റെ ചിത്രീകരണമൊക്കെ പൂര്‍ത്തിയാക്കി റിലീസിന് തയ്യാറാകുന്നതിനിടയില്‍ ഈ ലോകത്തോട് യാത്ര പറയേണ്ടി വന്ന ഷാജി പാണ്ടവത്ത് ഒരുക്കിയ “കാക്കത്തുരുത്ത് ” എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി.
പ്രായിക്കര പാപ്പാന്‍,ഗംഗോത്രി,കവചം എന്നി ചിത്രങ്ങളുടെ തിരക്കഥാകൃത്തായ
ഷാജി പാണ്ടവത്ത് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ” കാക്കത്തുരുത്ത് “.ഫ്രെയിം ടു ഫ്രെയിം ബാനറിൽ കെ ബി മധുസൂദനന്‍ മാവേലിക്കര നിർമിക്കുന്ന ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
സംവിധായകനായ വേണു ബി നായർ ആണ്. ബാക്കി എല്ലാ കഥാപാത്രങ്ങളും കാക്കതുരുത്തിൽ ജീവിക്കുന്നവർ തന്നെയാണ് .
കാക്കത്തുരുത്ത് എന്ന തുരുത്തും അവിടത്തെ മനുഷ്യരുടെ ജീവിതവും ദൃശ്യവല്‍ക്കരിക്കുന്ന ഈ ചിത്രത്തില്‍ വള്ളക്കാരന്‍ വേലച്ചനായി
പ്രശസ്ത സംവിധായകന്‍ വേണു ബി നായർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ദേവൂട്ടിയായി തുരുത്തുവാസിയായ ശ്രീജ എന്ന പെൺകുട്ടി അഭിനയിക്കുന്നു.
ജയന്തിയായി റോഷിനി മധുവും പ്രത്യക്ഷപ്പെടുന്ന. അഡ്വക്കേറ്റ് ഗണേഷ് കുമാർ,ഗണേശ്,മധുസൂദനന്‍,രേഷ്മ, കൃഷ്ണൻ , കുഞ്ഞുമോൻ തുടങ്ങി ഇവിടെത്തെ നിരവധി തുരുത്തുവാസികൾ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ഛായാഗ്രഹണം- രാജേഷ് പീറ്റർ,സംഗീതം: അജി സരസ്,കല-ശ്രീകുമാർ പൂച്ചാക്കൽ, മേക്കപ്പ് -പട്ടണം ഷാ,
വസ്ത്രാലങ്കാരം-ഇന്ദ്രന്‍ ജയന്‍,സ്റ്റില്‍സ്-കണ്ണന്‍ സൂരജ്,എഡിറ്റര്‍-സോബിന്‍ കെ എസ്,സൗണ്ട് മിക്സ്-അനൂപ് തിലക്,
എഫക്റ്റ്സ്-സുരേഷ് തിരുവല്ലം,
അസോസിയേറ്റ് ഡയറക്ടര്‍-അനിൽ മേടയിൽ, ലോക്കേഷന്‍ മാനേജര്‍-കുഞ്ഞുമോന്‍ എരമല്ലൂര്‍,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.