ഇത് ചരിത്രം ;യുഎഇയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും കളരിപ്പയറ്റ്

സ്ത്രീകളും കുട്ടികളും മാത്രം അവതരിപ്പിക്കുന്ന കളരി പയറ്റ് യുഎഇയുടെ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമായിരിക്കും. അജ്മാനിലെ വിന്നേഴ്‌സ് സ്‌പോർട്‌സ് ക്ലബ്ബിൽ ഇന്ന് (മെയ് 8) സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 32 പേരാണ് കളരിപയറ്റ് നടത്തുന്നത്. നാല്‍പത് വര്‍ഷത്തെ അനുഭവ പാരമ്പര്യമുള്ള മണികണ്ഠൻ ഗുരുക്കളാണ് ഈ സംഘത്തെ ആയോധനകല അഭ്യസിപ്പിച്ചത്.

മണികണ്ഠൻ

ഇന്നത്തെ ലോകസാഹചര്യങ്ങളില്‍ ജീവിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ സെല്‍ഫ് ഡിഫന്‍സ് അറിഞ്ഞിരിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെയാണ് തങ്ങള്‍ ഇത്തരത്തിലുള്ള ഉദ്യമത്തിലേക്ക് തിരിഞ്ഞത് മണികണ്ഠൻ ഗുരുക്കള്‍ പറഞ്ഞു.തന്‍റെ വിദ്യാര്‍ത്ഥികളില്‍ 5 മുതല്‍ 60 വയസ്സുപ്രായമുള്ളവര്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ദുബായിൽ ഗോൾഡൻ സ്റ്റാർ കളരിപ്പയറ്റ് സ്ഥാപിതമായത്. മണികണ്ഠൻ ഗുരുക്കൾക്ക് കളരിപ്പയറ്റിൽ 40 വർഷത്തെ അനുഭവപാരമ്പര്യമുണ്ട്. ഇതിന് മുമ്പും മണികണ്ഠൻ ഗുരുക്കളുടെ നേതൃത്വത്തിലുള്ള ടീം എക്സ്പോയില്‍ കളരിപയറ്റ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *