ഇത് അര്‍ഹതയ്ക്കുള്ള അംഗീകാരം

മന്തു രോഗത്തിന്‍റെ നാടെന്ന് ആലപ്പുഴ ജില്ലക്കുള്ള പേര് മാറ്റാന്‍ പരിശ്രമിച്ച ഗവേഷണവിഭാഗത്തില്‍ ഒരു പെണ്‍പുലിയുണ്ട് ഡോ.ടി.കെ.സുമ. ഇപ്പോഴത്തെ ഗവേഷണ വിഭാഗത്തിന്‍റെ മേധാവിയാണ് അവര്‍. ഡോ.ടി.കെ സുമയുടെ അര്‍ഹതയ്ക്കുള്ള അംഗീകാരമായി അമേരിക്കൻ സൊസൈറ്റി ഒഫ് ട്രോപ്പിക്കൽ മെഡിസിൻ ആൻഡ് ഹൈജീനിന്റെ 2020ലെ അന്താരാഷ്ട്ര പുരസ്‌കാരം അവരെ തേടിയെത്തി. ഈ പുര‌സ്‌കാരം നേടുന്ന ആദ്യ മലയാളിയാണ് കൂടിയാണ് ഡോ.ടി.കെ സുമ. മന്ത് രോഗത്തിൽ ലോകാരോഗ്യ സംഘടനയുടെ ആഗോള വിദഗ്ദ്ധയായ ഡോ. സുമ കൂട്ടുകാരിക്ക് അനുവദിച്ച അഭിമുഖത്തിന്‍റെ പ്രസക്തഭാഗം.

89 ൽ ഫൈലേറിയ ഗവേഷണ വിഭാഗം ആരംഭിച്ചു

1989ലാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ ഫൈലേറിയ ഗവേഷണ വിഭാഗം ആരംഭിച്ചത്. പ്രൊഫ ഡോ. ആർ.കെ.ഷേണായി ആയിരുന്നു ആദ്യ മേധാവി. ഡോ.ആർ.കെ ഷേണായിയുടെ നേതൃത്വത്തില്‍ലുള്ള ഗവേഷണ സംഘത്തില്‍ തുടക്കം മുതലേ ഭാഗമാകാന്‍ ഡോ. സുമയ്ക്ക് കഴിഞ്ഞു. ഡോ.ആർ.കെ ഷേണായിയുടെ കാലശേഷം അദ്ദേഹം തുടങ്ങിവെച്ച കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള നിയോഗം ഡോ.സുമയ്ക്കായി. തന്‍റെ ഗുരു ഡോ.ആർ.കെ ഷേണായിക്കുള്ള ദക്ഷിണയായിട്ടാണ് റിസര്‍ച്ച് ടീം കൈവരിച്ചിട്ടുള്ള നേട്ടങ്ങളെ ഡോ.സുമ നോക്കികാണുന്നത്.

രോഗികളുടെ കാലിലെ നീര് കുറയ്ക്കുന്ന മരുന്ന് കണ്ടെത്താനുള്ള ഗവേഷണമാണ് ഇപ്പോൾ നടക്കുന്നത്. ഏഷ്യയിലെയും ആഫ്രിക്കയിലെയും ഉൾപ്പെടെ 27 രാജ്യങ്ങളിലെ വിദഗ്ദ്ധർക്ക് ഞങ്ങളുടെ സംഘം പരിശീലനം നൽകിയിട്ടുണ്ട്.

പ്രധാന പഠനങ്ങൾ

ലോകാരോഗ്യ സംഘടന ഡോ.സുമയുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ സംഘടപ്പിച്ച മന്ത് രോഗത്തെ കുറിച്ചുള്ള ശില്‍പശാലയില്‍ എട്ട് രാജ്യത്തിലെ പ്രതിനിധികള്‍ പങ്കെടുത്തു.

യാതൊരു ലക്ഷണങ്ങളുമില്ലാത്ത രണ്ട് വയസുള്ള കുട്ടികളിലും മന്ത് രോഗാണുക്കൾ കണ്ടെത്തി. എട്ട് വർഷത്തെ പഠനം വേണ്ടിവന്നു ഇതിന്. രോഗാണു ശരീരത്തിൽ പ്രവേശിച്ച് ഇരുപത് വർഷത്തിന് ശേഷമാകും കാലിൽ നീരും മറ്റ് ലക്ഷണങ്ങളും പ്രകടമാകുന്നത്. രണ്ട് വർഷം കൂടുമ്പോൾ ഡി.ഇ.സി ആൽബന്റസോൾ എന്ന പ്രതിരോധഗുളിക നൽകിയതോടെ കുട്ടികളിൽ രോഗം കുറഞ്ഞു. രോഗം മാറ്റാനാവില്ല എന്ന ധാരണയും തിരുത്തി. പനി മൂലമാണ് കാലിൽ നീര് കൂടുന്നതെന്ന് കണ്ടെത്തി. പനി വരാതിക്കാൻ മുൻകരുതലെടുത്തു.

സംഘത്തില്‍ എട്ടുപേര്‍

മന്തുരോഗ ഗവേഷണത്തിന് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹായമില്ല. ലോകാരോഗ്യ സംഘടന, അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് ഹെൽത്ത് തുടങ്ങിയ സ്പോൺസർമാർ നൽകുന്ന തുകയിൽ നിന്നാണ് താത്കാലിക ജീവനക്കാർക്ക് ശമ്പളമടക്കം നൽകുന്നത്.

ഡോ.സുമയുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം

ഡോ.സുമയും രണ്ട് മെഡിക്കൽ ഓഫീസർമാരും ഉൾപ്പെടെ എട്ട് പേരാണ് ഗവേഷണ സംഘത്തിലുള്ളത്.

രോഗ സാന്നിദ്ധ്യം കുറഞ്ഞു

2000ൽ മന്ത് നിർമ്മാർജന പരിപാടി ആരംഭിച്ചു.രോഗികൾ 12 കോടിയിൽ നിന്ന് 2019ൽ 5.28 കോടിയായി കുറഞ്ഞു. നാല്‍പ്പത് ശതമാനം രോഗികളും ഇന്ത്യയിലാണ്. കേരളത്തിൽ കൂടുതൽ രോഗികൾ ആലപ്പുഴയിലാണ്.

ലോകത്തെവിടെയെങ്കിലും പുതിയ മന്ത് രോഗിയെ കണ്ടെത്തിയാൽ ബന്ധപ്പെടുന്നത് ഡോ.സുമയെയാണ്. മുപ്പത് വർഷത്തെ പ്രവർത്തനത്തിന്‍റെ അംഗീകാരമാണ് പുരസ്കാരം. ഗവേഷണം തുടരുകയാണ്. ഒരു രോഗിക്കെങ്കിലും ആശ്വാസമായാൽ അതാണ് വലിയ സംതൃപ്തിയെന്നും ഡോ. സുമ കൊട്ടാരക്കര മുൻ എം.എൽ.എ പി.കെ.കൃഷ്ണശാസ്ത്രിയുടെയും തങ്കമ്മയുടെയും മകളാണ് അവിവാഹിതയായ സുമ.

Leave a Reply

Your email address will not be published. Required fields are marked *