“മാഡി എന്ന മാധവൻ” മോഷൻ പോസ്റ്റർ റിലീസ്
ആൻമെ ക്രിയേഷന്‍സിന്റെ ബാനറില്‍ അനില്‍ കുമാര്‍ തിരക്കഥയെഴുതി നിർമ്മിക്കുന്ന “മാഡി എന്ന മാധവൻ ” എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസായി.മലയാളത്തിനു പുറമേ തമിഴ്,കന്നട, തെലുങ്ക്, ഇംഗ്ലീഷ് എന്നി ഭാഷകളിലും അവതരിപ്പിക്കുന്ന ഈ ചിത്രം പ്രദീപ് ദിപു സംവിധാനം ചെയ്യുന്നു.പ്രഭു,മാസ്റ്റർ അഞ്ജയ്,റിച്ച പലോട് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന”മാഡി എന്ന മാധവൻ ” എന്ന ചിത്രത്തിൽ തലൈവാസൽ വിജയ്,സുൽഫി സെയ്ത്, നിഴലുകൾ രവി,ഷവർ അലി,റിയാസ് ഖാൻ,വയ്യാപുരി,കഞ്ചാ കറുപ്പ്,മുത്തു കലൈ,അദിത് അരുൺ,ഭാനു പ്രകാശ് നേഹ ഖാൻ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ച മിടുക്കനായ മാധവൻ നല്ല ആശയങ്ങളും ധൈര്യവുമുള്ള ഒരു കുട്ടിയാണ്.ചെറുപ്പത്തിലെ അച്ഛനെ നഷ്ടപ്പെട്ട മാധവൻ , തന്നെ കഷ്ടപ്പെട്ട് വളർത്തിയ അമ്മയെ ജീവനും തുല്യം സ്നേഹിക്കുന്നു.ഒരിക്കല്‍ മാധവൻ ദേശീയ തലത്തിലുള്ള സയന്‍സ് മത്സരത്തില്‍ പങ്കെടുക്കുന്നു. അവിടെ വെച്ച് ഒരു ഇന്ത്യന്‍ വംശജനായ പ്രശസ്ത അമേരിക്കന്‍ ശാസ്ത്രജ്ഞൻ ഡോ. ആല്‍ബെര്‍ട്ടിനോട് തന്റെ കണ്ടുപിടുത്തത്തെക്കുറിച്ച് അദ്ദേഹത്തിനെ അറിയിക്കുന്നു.എന്നാല്‍ മത്സരത്തിനിടെ ഡോ. ആല്‍ബെര്‍ട്ടിനെ ആരോ തട്ടിക്കൊണ്ടുപോകുന്നു. മാധവൻ തന്റെ ധൈര്യവും ബുദ്ധിയും ഉപയോഗിച്ച് ആ രാത്രിയില്‍ തന്നെ ആ ശാസ്ത്രജ്ഞനെ കണ്ടു പിടിക്കാൻ ശ്രമിക്കുന്നു.തുടർന്നുള്ള സംഭവ ബഹുലമായ മുഹൂർത്തങ്ങളാണ് ബഹു ഭാഷാ ചിത്രമായ ” മാഡി എന്ന മാധവനി”ൽ ദൃശ്യ വൽക്കരിക്കുന്നത്
” ഇന്നത്തെ കാലത്ത് മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള യഥാര്‍ത്ഥ ബന്ധം എടുത്തു കാണിക്കുന്ന ഒരു നല്ല സന്ദേശവും മാധവന്റെ ഈ സാഹസിക കഥയിലൂടെ പറയുന്നുണ്ട് ” സംവിധായകൻ പ്രതീഷ് ദിപു പറഞ്ഞു.ഛായാഗ്രഹണം- അജയന് വിന്‍സെന്റ്, ആകാശ വിന്‍സെന്റ്,സംഗീതം- ഔസേപ്പച്ചൻ,ഹേഷാം, ബിജിഎം- ജോഷ്വാ ശ്രീധര്‍,
ഗാനരചന- എന്‍.എ. മുത്തുകുമാര്‍, കുട്ടി രേവതി.മനോ, ഹരിചരന്‍, ചിത്ര, ചിന്മയി, സന്നിധാനന്‍, രക്താഷ് തുടങ്ങിയവരാണ്ഈ ചിത്രത്തിലെ ആറ് ഗാനങ്ങള്‍ ആലപിച്ചത്.
എഡിറ്റര്‍- വി.ടി.വിജയന്, ഗണേഷ് ബാബു എസ്. ആർ,സംഭാഷണം- വി. പ്രഭാകര്‍,കല-തോട്ട ധരണി,കോസ്റ്റ്യും- പ്രദീപ്, മേയ്ക്കപ്പ്- ദയാല്‍, കൊറിയോഗ്രാഫി- പ്രസന്ന, റിച്ചാര്‍ഡ് ബര്‍ട്ടണ്‍. സ്റ്റില്‍സ്- ശ്രീജിത്ത്, ഡിസൈന്‍- കോളിന്‍സ്,
സൗണ്ട്-സേതുക്രിയേറ്റീവ് സപ്പോര്‍ട്ട്- മഞ്ജു അനില്‍, ആക്ഷന്‍- അന്‍ബു അരിവ്.പ്രൊജക്റ്റ് ഡിസൈന്‍- സജിത് കൃഷ്ണ, പ്രൊഡക്ഷന്‍ കണ്ട്രോളര്- അമൃത മോഹന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- കൃഷ്ണമൂര്‍ത്തി എസ്,വാർത്ത പ്രചരണം-എ എസ് ദിനേശ്.