വയലറ്റ് ഗൗണിൽ മനംകവർന്ന് പ്രിയതാരം മഹിമ നമ്പ്യാർ
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഹിമ നമ്പ്യാർ. ഇപ്പോഴിതാ താരം തന്നെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വയലറ്റ് നിറത്തിലുള്ള ഗൗണിൽ അതി സുന്ദരിയായാണ് താരത്തിന്റെ ഇത്തവണത്തെ വരവ്.

ഈ മനോഹരമായ ഔട്ട് ഫിറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത് അർബൻ സബർബൻ ആണ്. യാതൊരു ഹെവി വർക്കുകളും ഇല്ലാതെയാണ് ഗൗൺ ഡിസൈൻ ചെയ്തിരിക്കുന്നത്. ബീച്ചിന്റെ മനോഹാരിതയിൽ എടുത്തിട്ടുള്ള ചിത്രങ്ങൾ കൂടുതൽ വശ്യ ഭംഗി നൽകുന്നു.കാര്യസ്ഥൻ, മധുര രാജ എന്നീ മലയാള ചിത്രങ്ങൾക്കു പുറമേ തമിഴ് ചിത്രങ്ങളിലും മഹിമ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.