മാത്യു, മാളവിക ചിത്രം തുടങ്ങി

മാത്യു തോമസ്, മാളവിക മോഹനന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം, മന്ത്രി എം.ബി. രാജേഷ്നിർവ്വഹിച്ചു.


റോക്കി മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ സജയ് സെബാസ്റ്റ്യൻ,കണ്ണൻ സതീശൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജോയ് മാത്യു, രാജേഷ് മാധവന്‍, വിനീത് വിശ്വം, സ്മിനു സിജോ, മുത്തുമണി, വീണാ നായര്‍, ജയ എസ് കുറുപ്പ്, മഞ്ജു പത്രോസ് തുടങ്ങിയ പ്രമുഖർ അഭിനയിക്കുന്നു.


പ്രശസ്ത സാഹിത്യകാരന്മാരായ ബെന്യാമിൻ, ജി ആര്‍ ഇന്ദുഗോപൻ എന്നിവർ ആദ്യമായി ഒരുമിച്ച് തിരക്കഥ എഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രൻ നിർവ്വഹിക്കുന്നു.


അന്‍വളര്‍ അലി, വിനായക് ശശികുമാര്‍ എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു. എഡിറ്റിംഗ്-മനു ആന്റണി,പ്രൊഡക്ഷന്‍ കണ്‍ട്രോളർ-ദീപക് പരമേശ്വരന്‍, ആര്‍ട്ട് സുജിത് രാഘവ്, കോസ്റ്റ്യൂംസ്-സമീറ സനീഷ്,മേക്കപ്പ്-ഷാജി പുല്‍പ്പള്ളി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷെല്ലി ശ്രീസ്, സ്റ്റിൽസ്-സിനറ്റ് സേവ്യര്‍,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌- പ്രദീപ് ഗോപിനാഥ്, വിജയ് ജി എസ്.പൂവാര്‍, നെയ്യാറ്റിന്‍കര, തിരുവനന്തപുരം, നാഗര്‍കോവില്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *