‘മാർട്ടിൻ’ ടീസർ പുറത്ത്



ബെന്നി തോമസ്സ് കഥയെഴുതി സംവിധാനം ചെയ്യുന്ന ” മാര്‍ട്ടിന്‍ ” എന്ന ചിത്രത്തിന്റെ ടീസർ റിലീസായി.
സംവിധായകന്‍ ബെന്നി തോമസ്സ് തന്നെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ആതിര ലക്ഷ്മണ്‍ നായികയായി പ്രത്യക്ഷപ്പെടുന്നു.


സലീകുമാര്‍,മേജര്‍ രവി,സോഹന്‍ സീനുലാല്‍,സന്തോഷ് കീഴാറ്റൂര്‍,ശ്രീജിത്ത് രവി, ബിജു കുട്ടന്‍,ബെെജു എഴുപുന്ന,അജാസ്,ശിവജി ഗുരുവായൂര്‍,സീമ ജി നായര്‍,മഞ്ജു പത്രോസ്,ബേബി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
റിന്നി ആന്റെണി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ശിവ മുരളി എഴുതുന്നു.സാലി മൊയ്തീന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ബീയാര്‍ പ്രസാദ്,ബെന്നി തോമസ്സ്,ഷെര്‍ഗില്‍ മട്ടക്കല്‍ എന്നിവരുടെ വരികള്‍ക്ക് യാസിര്‍ അഷറഫ് ,ജോയിഅഗസ്റ്റിന്‍ എന്നിവര്‍ സംഗീതം പകരുന്നു.


ജോസഫിന്റെ ശബ്ദം അനീതിയ്ക്കെതിരെ ആയിരുന്നു.അങ്ങനെ സത്യത്തിനായി പ്രവർത്തിച്ചപ്പോൾ ചിലർക്ക് ജോസഫ് മോശക്കാരനായി.അവർ എല്ലാവരും ചേർന്ന് ഗുണ്ട എന്ന വിളിപ്പേര് നല്കി. ഒരു പ്രത്യേക സാഹചര്യത്തിൽ എസ് എെ യുടെ മർദ്ദനത്താൽ ജോസഫ് കൊല്ലപ്പെടുന്നു.ദേഷ്യവും വിഷമവും സഹിക്കാനാവാതെ ജോസഫിന്റെ പതിമ്മൂന്നുക്കാരനായ മകൻ മാർട്ടിൻ ആ എസ് എെ യെ കൊല്ലുന്നു.അതോടെ മാർട്ടിൻ അച്ഛന്റെ സ്ഥാനത്ത് അവരോധിക്കപ്പെടുന്നു.
തുടർന്ന് മാർട്ടിന്റെ ജീവിതത്തിലും ചമ്പക്കര ഗ്രാമത്തിലുംഉണ്ടാകുന്ന സംഭവ ബഹുലമായ മുഹൂർത്തങ്ങളാണ് ” “മാർട്ടിൻ ” എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.


ബെന്നി തോമസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മാർട്ടിൻ എന്ന നായക കഥാപാത്രത്തെ ബെന്നി തോമസ്സ് തന്നെ അവതരിപ്പിക്കുന്നു.പ്രൊഡക്ഷൻ കൺട്രോളർ-ജോബി ആന്റെണി,കല-ലെനിൻ,മേക്കപ്പ്-അനീസ് ചെർപ്പള്ളശ്ശേരി,പ്രദീപ് തിരൂർ,വസ്ത്രാലങ്കാരം-സിജി തോമസ്സ്,ചന്ദ്രൻ ചെറുവണ്ണൂർ,സ്റ്റിൽസ്-സാബു പെരുമ്പാവൂർ,പരസ്യക്കല-മിഥുൻ സി ജോർജ്ജ്,എഡിറ്റർ-നൗഫൽ അബ്ദുള്ള, ചീഫ അസോസിയേറ്റ് ഡയറക്ടർ-ഷാൻ നവാസ്,സൗണ്ട്-രാജേഷ്,അസോസിയേറ്റ് ഡയറക്ടർ-നിഖിൽ,പ്രൊഡക്ഷൻ ഡിസെെനർ-താഹ മുഹമ്മദ്,അനിൽ അയ്യപ്പൻ, വാർത്ത പ്രചരണം-എ എസ് ദിനേശ്

Leave a Reply

Your email address will not be published. Required fields are marked *