മാത്യു തോമസിന്റെ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങി

യുവനടൻ മാത്യു തോമസ്,ഞാൻ പ്രകാശൻ ഫെയിം ദേവീക സഞ്ജയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ലാൽ രാമചന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം തിരുവന്തപുരത്ത് ആരംഭിച്ചു.
അഡ്വക്കേറ്റ് പി രാമചന്ദ്രൻ നായർ സ്വിച്ചോൺ കർമ്മം നിർവഹിച്ചപ്പോൾ നിർമ്മാതാവ് ഗൗരവ് ചനാന ആദ്യ ക്ലാപ്പടിച്ചു.
ജഗദീഷ്,മണിക്കുട്ടൻ,നോബി,സ്ഫടികം ജോർജ്ജ്,അഖിൽ കവലിയൂർ,കുടശ്ശനാട് കനകം എന്നിവരാണ് മറ്റ് പ്രമുഖ താരങ്ങൾ.
കരിങ്കുന്നം സിക്സ്സ്, വേട്ട എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് സംവിധായകൻ അരുൺലാൽ രാമചന്ദ്രൻ.


ലൂസിഫർ സർക്കസ്സിന്റെ ബാനറിൽ ഗൗരവ് ചനാന നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിധിൻ അബി അലക്സാണ്ടർ നിർവ്വഹിക്കുന്നു.സംഗീതം-നിപിൻ ബെസെന്റ് എൻ, മ്യൂസിക് റിലീസ്-ലൂസിഫർ മ്യൂസിക്,എഡിറ്റർ-കിരൺ വി അംബിക.കോ പ്രൊഡ്യൂസർ-ഗരിമ വൊഹ്റ, അസോസിയേറ്റ് പ്രൊഡ്യൂസർ-അർച്ചിത് ഗോയൽ, ലൈൻ പ്രൊഡ്യൂസർ-ജിനു പി കെ,ഹെഡ് ഓഫ് പ്രൊഡക്ഷൻ-രാങ്കേന്ത് പൈ(കാസ്റ്റ്മി പെർഫെക്റ്റ്)കല-ബോബൻ, മേക്കപ്പ്-സിജേഷ് കൊണ്ടോട്ടി, കോസ്റ്റ്യൂംസ്-ഷിനു ഉഷസ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-വിഷ്ണു ചന്ദ്രൻ,സ്റ്റിൽസ്-നന്ദു ഗോപാലകൃഷ്ണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-അബിൻ എടവനക്കാട്, പ്രൊഡക്ഷൻ മാനേജർ-അക്ഷയ് മനോജ്,പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!