മുരിങ്ങയില സിമ്പിളാണ് പക്ഷെ പവര്‍ഫുളളും
മുരിങ്ങയ്ക്ക എല്ലാവര്‍ക്കും കഴിക്കാന്‍ ഇഷ്ടമാണ്. സമ്പാറിലും അവിയലും മുരിങ്ങയ്ക്ക ഒഴിച്ചുകൂട്ടാനാവാത്ത ഒരു ഘടകമാണ്.മുരിങ്ങയുടെ എല്ലാ ഭാഗവും ആരോഗ്യത്തിന് ഉത്തമമാണെന്ന് ആയുർവേദ വിദഗ്ധർ പറയുന്നു. അതുപോലെ മുരിങ്ങയുടെ കായും ഇലയും പൂവുമെല്ലാം നാം കറി വെയ്ക്കാറുണ്ട്.
അയണിന്‍റെ അംശം വളരെയധികമുള്ള മുരിങ്ങയില കഴിക്കുന്നതുകൊണ്ട് ഗുണങ്ങൾഎന്തൊക്കെയാണെന്ന് നോക്കാം.
- ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവർ മുരിങ്ങയില സ്ഥിരമായി കഴിക്കുന്നത് വളരെ നല്ലതാണ്. കാരണം ഇവ കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും. കൊളസ്ട്രോൾ നിലകളിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കാർഡിയോവാസ്കുലാർ രോഗങ്ങൾക്ക് (cardiovascular diseases) കാരണമാകുന്നു. അതിനാൽ കൊളസ്‌ട്രോൾ ഉള്ളവർ അവരുടെ ഭക്ഷണത്തിൽ മുരിങ്ങയില സ്ഥിരമായി ഉൾപ്പെടുത്താൻ ശ്രമിക്കണം.
- മുരിങ്ങയിലെ ഐസോതയോസയനേറ്റുകളുടെ (Isothiocyanates) സാന്നിധ്യം മനുഷ്യന്റെ ശരീരത്തിലുണ്ടാകുന്ന ഇൻഫ്ലമേഷനുകൾക്ക് ഒരു പരിഹാരമാണ്.മുരിങ്ങയിലെ ഐസോതയോസയനേറ്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.
- ക്ഷയ രോഗത്തിന് കഴിക്കുന്ന മരുന്നുകളുടെ പ്രതികൂല ഫലങ്ങൾ കുറയ്ക്കുന്നതിനാൽ ക്ഷയരോഗം ബാധിച്ച ആളുകൾ മുരിങ്ങ ഇലകൾ കഴിക്കുന്നത് വളരെയധികം പ്രയോജനകരമാണ്.
- മുരിങ്ങയിലയിൽ സിങ്ക്, കാൽസ്യം, വിറ്റാമിൻ എ, വിറ്റാമിൻ ബി 1 (തയാമിൻ), മഗ്നീഷ്യം, ബി 2 (റൈബോഫ്ലാവിൻ), ബി 3 (നിയാസിൻ), ബി-6, പൊട്ടാസ്യം, ഫോളേറ്റ്, അസ്കോർബിക് ആസിഡ് (വിറ്റാമിൻ സി), ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ നിരവധി ഘടകങ്ങൾ അടങ്ങിയിരിക്കുന്നു.
മുരിങ്ങയുടെ ഔഷധ ഗുണങ്ങൾ മൂലം എത്രയോ വർഷങ്ങളായി മനുഷ്യർ അത് വളർത്തുകയും പരിപാലിക്കുകയും ചെയ്യുന്നു. ഇടയ്ക്കെങ്കിലും മുരിങ്ങയിലെ കായും പൂവും ഇലകളുമെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് ആരോഗ്യത്തിന് അനിവാര്യമാണ്..