വെള്ളിത്തിരയിലെ ഗാംഭീര്യം മാഞ്ഞിട്ട് 24 വര്‍ഷം
1970 കളിൽ തിരശീലകളിൽ വിസ്മയം തീർത്തു ബോക്സ് ഓഫീസുകളെ അമ്മാനം ആടി കൊണ്ടിരുന്ന നസീർ – മധു – സത്യൻ എന്നീ അഭിനയചക്രവര്‍ത്തിമാര്‍ മലയാളസിനിമ അടക്കിവാണുകൊണ്ടിരുന്നോപ്പോഴാണ് സോമന്‍ സിനിമയിലേക്ക് എത്തുന്നത്. ഹിറ്റുകള്‍ തുടര്‍ക്കഥയാക്കികൊണ്ട് താരരാജക്കന്മാര്‍ക്കൊപ്പം കസേരവലിച്ചിട്ടിരുന്ന എംജി സോമന്‍ തിരശ്ശീലയ്ക്ക് പിന്നിലേക്ക് പോയിട്ട് ഇന്നേക്ക് 24 വര്‍ഷം.
മലയാറ്റൂര് രാമകൃഷ്ണനും സംവിധായകന് പി.എന്.മേനോനുംമാണ് എംജി സോമനെ സിനിമയിലെത്തിക്കുന്നത്. വിമോചനസമരവേദികളില് നാടകം അവതരിപ്പിച്ചുനടന്ന സോമന്‍ വ്യോമസേനയില് ചേര്ന്നു. 9 വര്‍ഷത്തെ ജോലിക്കുശേഷം ഔദ്യോഗികജീവിതം അവസാനിപ്പിച്ച് തിരുമൂലപുരത്തെ മണ്ണടിപ്പറമ്പില് വീട്ടില് തിരിച്ചെത്തി. ഇതിനിടെ, 1968-ല് തഴക്കര പയ്യമ്പള്ളി കുടുംബാംഗം സുജാതയെ വിവാഹംചെയ്തു. നാടകവേദിയിലേക്കു തിരിച്ചെത്തിയ സോമന് 1973-ല് ഗായത്രി എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തി. രാജാമണയെന്ന നിഷേധിയായ ബ്രാഹ്മണയുവാവിന്റെ വേഷമായിരുന്നു ഇതില്. നടന്റെ പേര് സോമന് എന്നതിനുപകരം ദിനേശ് എന്നാണ് ഉപയോഗിച്ചത്. മലയാറ്റൂര്-പി.എന്‍ മേനോന്‍ കൂട്ടുകെട്ടിലായിരുന്നു ചിത്രം
സേതുമാധവന്റെ ചട്ടക്കാരിയിലെറിച്ചാര്ഡ് എന്ന ആംഗ്ലോ ഇന്ത്യന് കഥാപാത്രം സോമന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവായി.എം.ജി.സോമന്‍ നായത് ഈ സിനിമയിലായിരുന്നു. മുന്‍ നിരസംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയ സോമന്‍ മലയാളസിനിമാലോകത്തെ നിഷ്പ്രയാസം കീഴടക്കി. ഒരുവര്ഷം 42 ചിത്രത്തില് വരെ അഭിനയിച്ചു റെക്കോഡിട്ടു. 24 വര്ഷത്തിനിടെ നാനൂറോളം ചിത്രത്തില് അഭിനയിച്ചു.മാസ്സ് ഡയലോഗുകളുമായി മലയാളസിനിമയെ കോരിത്തരിപ്പിച്ച തിരശ്ശീലയ്ക്ക് പിന്നിലേക്ക് പോയ ലേലത്തിലെ ആനക്കാട്ടില് ഈപ്പച്ചന് മലയാളികളുടെ ഹൃദയത്തിലാണ് സ്ഥാനം.
1976-ല്നല്ലനടനുള്ള സംസ്ഥാനസര്ക്കാര് പുരസ്കാരമുള്െപ്പടെ നിരവധി അംഗീകാരങ്ങള് ഇതിനിടെ നേടി. മക്കളായ സാജിയും സിന്ധുവും കുടുംബവുമായി കഴിയുന്നു. ഭാര്യ സുജാത ഭദ്രാ സ്പൈസസ് എന്നപേരില് തിരുമൂലപുരത്ത് സ്ഥാപനം നടത്തുന്നു..