മിന്നല്‍ മുരളി ഡിസംബര്‍ 24 ന് നെറ്റ്ഫ്ലിക്സില്‍
ടോവിനോ തോമസ് നായകനായ ‘മിന്നൽ മുരളി’ ഡിസംബർ 24ന് നെറ്റ്ഫ്ലിക്സ് ലൂടെ സ്ട്രീം ചെയ്യും.90-കളിലെ ‘മിന്നൽ മുരളി’ യുടെ യഥാർത്ഥ കഥ ജയ്സന്റേതാണ്. ഒരു സാധാരണ മനുഷ്യൻ ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് സൂപ്പർ ഹീറോ (മുരളി )ആയി മാറുന്നു.
വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്സ് (സോഫിയ പോൾ )നിർമ്മിച്ച ഈ ആക്ഷൻ ചിത്രത്തിന്റെ സംവിധാനം ബേസിൽ ജോസഫ് ആണ്. അപ്രതീക്ഷിത സൂപ്പർ ഹീറോ മിന്നൽ മുരളിയായി മലയാളികളുടെ പ്രിയങ്കരനായ ടോവിനോ തോമസ്,കൂടാതെ ഗുരു സോമസുന്ദരം,ഹരിശ്രീ അശോകൻ,അജു വർഗ്ഗീസ് എന്നിവർ പ്രധാന വേഷങ്ങളിൽ. ഈ സിനിമ മലയാളത്തിൽ പ്രദർശിപ്പിക്കുന്നതിനോടൊപ്പം തമിഴ്,തെലുങ്ക്, കന്നഡ,ഹിന്ദി,ഇംഗ്ലീഷ് എന്നീ ഭാഷകളിലും ഡബ്ബ് ചെയ്തിട്ടുണ്ട്.
സംവിധാനം ബേസിൽ ജോസഫ്, അഭിനേതാക്കൾ ടോവിനോ തോമസ്,ഗുരു സോമസുന്ദരം,ഹരിശ്രീ അശോകൻ,അജു വർഗ്ഗീസ്കഥ, തിരക്കഥ, സംഭാഷണം അരുൺ എ ആർ, ജസ്റ്റിൻ മാത്യുസ്,ഗാനരചന,മനു മൻജിത്
സംഗീതംഷാൻ റഹ്മാൻ,സുഷിൽ ശ്യാം