കാടകം ഉടന്‍ തിയേറ്ററിലേക്ക്
ചെറുകര ഫിലിംസിന്റെ ബാനറില്‍ മനോജ് ചെറുകര നിര്‍മ്മിച്ച്, ഗോവിന്ദന്‍ നമ്പൂതിരി സഹ നിര്‍മാതാവായി, ജയിന്‍ ക്രിസ്റ്റഫര്‍ സംവിധാനവും,ക്യാമറയും നിര്‍വഹിക്കുന്ന പുതിയ ചിത്രം ‘കാടകം’ വരുന്നു. ചിത്രം അടുത്ത മാസം ആദ്യവാരം റിലീസ് ചെയ്യും.
2002-ല്‍ ഇടുക്കിയിലെ മുനിയറയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയണ് ചിത്രത്തിന്റ കഥയൊരു ക്കിയിരിക്കുന്നത്. സുധീഷ് കോശിയുടെതാണ് രചന. ഒരു പ്രത്യേക ലക്ഷ്യവുമായി കാട് കയറുന്ന ഒരു കൂട്ടം യുവാക്കള്‍ അവര്‍ നേരിടുന്ന പ്രതിസന്ധികള്‍, അതിനെ തരണം ചെയ്യാനുള്ള അവരുടെ പരിശ്രമങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്, മലയാളത്തിലെ അപൂര്‍വം അതിജീവനം പ്രമേയമായ സിനിമകളില്‍ നിന്നും വ്യത്യസ്തമായി ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ ദ്രശ്യവിഷ്‌കാരമാണ് ഈ സിനിമ.
ഡോ. രതീഷ് കൃഷ്ണ, ഡോ:ആരോമല്‍, റ്റി. ജോസ്ചാക്കോ,ഗോവിന്ദന്‍ നമ്പൂതിരി, മനു തെക്കേടത്ത്, അജേഷ് ചങ്ങനാശേരി, ഷിബു, ശ്രീരാജ്,ജോസ് പാലാ,നന്ദന, ടിജി ചങ്ങനാശ്ശേരി തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍.