നവരാത്രി അഞ്ചാംദിനം; ചൊവ്വദോഷ പരിഹാരത്തിനായി സ്കന്ദമാതാവിനെ ആരാധിക്കാം

സ്‌കന്ദമാതാ

ദേവിയുടെ നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ അഞ്ചാമത്തെ ഭാവമാണ് സ്‌കന്ദമാതാ. നവരാത്രിയില്‍ അഞ്ചാം ദിവസമായ പഞ്ചമിദിനത്താലാണ് ദുര്‍ഗ്ഗാ ദേവിയെ സ്‌കന്ദമാതാ ഭാവത്തില്‍ ആരാധിക്കുന്നത്. ഈ ദിനം ആരാധിക്കുന്നതിലൂടെ ഭക്തന് ഐശ്വര്യവും ക്ഷേമവും ഉണ്ടാവും എന്നാണ് പറയുന്നത്. ഇതെല്ലാം ജീവിതത്തില്‍ വളരെയധികം നേട്ടങ്ങളും നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്.. ഒരിക്കലും ജീവിതത്തിലെ പരാജയങ്ങളെക്കുറിച്ച് ചിന്തിക്കാതെ കൈപിടിച്ച് മുന്നോട്ട് നയിക്കുന്നതിന് ദേവിയുടെ അനുഗ്രഹം ഉണ്ടാവുന്നുണ്ട്.

ആറുശിരസ്സോട് കൂടിയുള്ള മുരുകനാണ് ദേവിയുടെ കൈകളില്‍ ഉള്ളത്. നാല് കൈകളും മൂന്ന് കണ്ണുകളുമായാണ് ദേവി കുടികൊള്ളുന്നത്. ഇടതു കൈകളില്‍ വരമുദ്രയും താമരപ്പൂവും ആണ് ദേവിയുടെ പ്രത്യേകത. നവരാത്രിയുടെ അഞ്ചാം ദിനത്തിലാണ് ദേവിയെ ആരാധിക്കുന്നത്. ഇതിലൂടെ തിന്മയെ ലോകത്തില്‍ നിന്ന് തുടച്ച് നീക്കാം എന്നാണ് വിശ്വാസം. നവരാത്രി ദിനത്തിലെ അഞ്ചാം ദിനത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇവയാണ്.

ചൊവ്വാദോഷമുള്ളവര്‍ നവരാത്രിയുടെ അഞ്ചാം ദിനത്തില്‍ സ്‌കന്ദമാതാവിനെ ആരാധിച്ചാല്‍ ഫലം ലഭിക്കും എന്നാണ് വിശ്വാസം. ഇത് ദോഷശാന്തിക്ക് വളരെയധികം സഹായിക്കുന്നുണ്ട്. ചുവന്ന നിറത്തിലുള്ള പൂക്കള്‍ അര്‍പ്പിച്ച് ദേവിയെ പ്രീതിപ്പെടുത്തുന്നതിലൂടെ നിങ്ങളുടെ ചൊവ്വാദോഷത്തെ പ്രതിരോധിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.

ആരാധനാ മന്ത്രം

‘സിംഹാസനഗതാ നിത്യം പദ്മാശ്രിതകരദ്വയാ

ശുഭദാസ്തു സദാ ദേവി സ്‌കന്ദമാതാ യശസ്വിനീ’

നവരാത്രിയിലെ പഞ്ചമിയില്‍ സ്‌കന്ദമാതാ ദേവിയെ ഭക്തിയോടെ ആരാധിച്ചാല്‍ ദേവി പെട്ടന്ന് അനുഗ്രഹം നല്‍കും എന്നാണ് പറയുന്നത്. ഇത് കൂടാതെ ദേവി വളരെയധികം ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കും എന്നാണ് പറയുന്നത്. സ്‌കന്ദമാതാ ദേവിയെ പ്രസാദിപ്പിക്കുന്നതിലൂടെ ബാലസുബ്രഹ്മണ്യനെ ഭജിക്കുന്ന ഫലവും ലഭിക്കുന്നുണ്ട് എന്നാണ് വിശ്വാസം. മാതൃഭാവത്തിലാണ് സ്‌കന്ദമാതാവ് ഈ സമയം കുടികൊള്ളുന്നത്.

ഐതീഹ്യം

ശക്തനായ രാക്ഷസനായ തര്‍ക്കാസുരന്‍ ഒരിക്കല്‍ ബ്രഹ്മാവിനെ തന്റെ ഭക്തിയും കഠിനമായ തപസ്സും കൊണ്ട് പ്രീതിപ്പെടുത്തി. തനിക്ക് അനുഗ്രഹം ചൊരിയാനും അനശ്വരനാക്കാനും അദ്ദേഹം ബ്രഹ്മാവനോട് ആവശ്യപ്പെട്ടു. എന്നിരുന്നാലും, മരണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ആര്‍ക്കും കഴിയില്ലെന്ന് ബ്രഹ്മാവ് പറയുകയും ചെയ്തു. എന്നാല്‍ തര്‍ക്കാസുരന്‍ ഈ സമയം ബുദ്ധിപരമായി പ്രവര്‍ത്തിക്കുകയും ശിവപുത്രനല്ലാത് തന്നെ ആര്‍ക്കും വധിക്കാന്‍ സാധിക്കരുതെന്ന് വരം തേടുകയും ചെയ്തു.


വരം ലഭിച്ചതിന് ശേഷം അസുരന്‍ ഭൂമിയിലെ ആളുകളെ പീഡിപ്പിക്കാന്‍ തുടങ്ങി. ഇത് ലോകത്തിന്റെ നാശത്തിന് കാരണമാകുമെന്ന് ഭയന്ന് ദേവന്മാര്‍ ശിവനെ വിവാഹം കഴിക്കാന്‍ അഭ്യര്‍ത്ഥിച്ചു. ശിവന്‍ പിന്നീട് പാര്‍വതി ദേവിയെ വിവാഹം കഴിച്ചു, അവരുടെ മകനായ കാര്‍ത്തികേയന്‍ തര്‍ക്കാസുരനെ വധിച്ചു. ഇതില്‍ സന്തോഷിച്ച പാര്‍വ്വതി ദേവി മുരുകനെ ആശ്ലേഷിക്കുകയും ചെയ്തു. ഈ ഭാവമാണ് സ്‌കന്ദമാതാവിന്റേത്. രക്ഷ, ശക്തി, സമൃദ്ധി, നിധികള്‍ എന്നിവയിലൂടെ ദേവി ഭക്തര്‍ക്ക് അനുഗ്രഹം നല്‍കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!