മരിക്കാത്ത ഓർമകളുമായി നേതാജി ഇന്നും ജനഹൃദയങ്ങളിൽ
അഖില
സ്വാതന്ത്ര്യലബ്ധിയുടെ 75 ആം വർഷത്തിലേക്കുള്ള അഭിമാനകരമായ യാത്രയിലാണിപ്പോൾ ഭാരതം. സ്വാതന്ത്ര്യം എന്ന മഹനീയം സാധ്യമാക്കിയ ദീപ്തതാരങ്ങളിലൊരാളെ പ്രണാമങ്ങളോടെ ഓർമ്മിക്കേണ്ട വേളയാണിത്. സുഭാഷ് ചന്ദ്രബോസിന്റെ ഓർമകൾക്ക് ഇന്ന് 125 വർഷങ്ങൾ തികയുന്നു. 125 വർഷങ്ങൾക്ക് മുൻപ് ഇന്നേനാൾ, ജനുവരി 23 നാണ് നേതാജി എനിച്ചത്.
രാജ്യ സ്നേഹത്തിന്റേയും പോരാട്ടവീര്യം ത്തിന്റെയും സമർപ്പിതമായ ലക്ഷ്യ ബോധത്തിന്റെയും പ്രതീകമാണ് നേതാജിയുടെ ജീവിതം. മഹാത്മാഗാന്ധി യെ രാഷ്ട്രപിതാവ് എന്ന് ആദ്യമായി വിളിച്ചത് നേതാജിയാണ്. ഫാസിസത്തിന്റെ യും കമ്മ്യൂണിസത്തിന്റെ യും വളർച്ച അടുത്തുനിന്ന് കണ്ട യൗവനമായിരുന്നു സുഭാഷ് ചന്ദ്രബോസിന്റേത്. ദേശസ്നേഹവും സ്വാതന്ത്ര്യത്തിനായുള്ള പ്രതീകാത്മക ആഹ്വാനവും അദ്ദേഹത്തെ ഒരു നായകനാക്കി. 1920 കളുടെ അവസാനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ യുവ റാഡിക്കൽ വിഭാഗത്തെ നയിച്ച അദ്ദേഹം 1938 ൽ പാർട്ടിയുടെ പ്രസിഡന്റായി. എങ്കിലും മഹാത്മാഗാന്ധിയുമായുള്ള ആശയപരമായ അഭിപ്രായവ്യത്യാസങ്ങൾ കാരണം അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കി. തുടർന്ന് നേതാജി ഫോർവേഡ് ബ്ലോക്ക് രൂപീകരിക്കുകയും ചെയ്തു. എന്നാൽ ബ്രിട്ടീഷുക്കാർക്കെതിരായ അദ്ദേഹത്തിന്റെ തുടർച്ചയായ പോരാട്ടത്തെ അതൊന്നും ബാധിച്ചില്ല.
ഇന്ത്യൻ മണ്ണിൽ നിന്നും ബ്രിട്ടീഷുകാരെ തുരത്താൻ ആയുധ ശക്തി തന്നെ പ്രയോഗിക്കണമെന്നും , ആ ശക്തി ഇന്ത്യ യ്ക്ക് വെളിയിലേ സംഘടിപ്പിക്കാൻ കഴിയൂ എന്നും നേതാജി ഉറച്ചു വിശ്വസിച്ചു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിയെടുക്കാൻ വിദേശ രാജ്യങ്ങളുടെ സഹായം ആവശ്യമാണെന്നും അദ്ദേഹം കരുതിയിരുന്നു. സ്വാതന്ത്ര്യത്തിനായി നിസഹരണ പ്രസ്ഥാനം ഗാന്ധിജി ആവിഷ്കരിച്ച പ്പോൾ നേതാജിയെപ്പോലെയുള്ളവർ പോരാട്ടവഴിയായിരുന്നു ലക്ഷ്യമെത്താൻ തിരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ ആദർശങ്ങളും ത്യാഗവും ഓരോ ഇന്ത്യക്കാരനേയും പ്രചോദിപ്പിക്കുന്നതാണ്.
1921 ൽ സിവിൽ സർവീസ് പരീക്ഷ പാസായ അദ്ദേഹം ജോലി ഉപേക്ഷിച്ച് ഇന്ത്യ യിലേക്ക് മടങ്ങുകയാണ് ചെയ്തത്. സിവിൽ സർവീസ് ഉദ്യോഗാർത്ഥികൾക്ക് പ്രചോദനത്തി ന്റെ ഉറവിടമാണ് അദ്ദേഹം. ജോലിയോടൊപ്പം വന്ന സുഖസൗകര്യങ്ങൾ അയാൾക്ക് ശീലമായിരുന്നില്ല. അദ്ദേഹം ജീവിതത്തിൽ ആർക്കും പിടികൊടുത്തില്ല; മരണത്തിലും. നേതാജിയുടെ അന്ത്യം ഇന്നും ദുരൂഹമായി തുടരുന്നു. ബോസ് മരിച്ചില്ലെന്നും വേഷ പ്രച്ഛന്നനായി പിന്നെയും ദീർഘകാലം ജീവിച്ചിരുന്നുവെന്നും വിശ്വസിക്കുന്ന അനേക ലക്ഷങ്ങളുണ്ട്. ജനാധിപത്യം, മതനിരപേക്ഷത, സ്ത്രീശാക്തീകരണം എന്നീ തത്വങ്ങളിലായിരുന്നു ആ മഹനീയ ജീവിതത്തിന്റെ ആധാരശില.
നേതാജിയുടെ ആശയങ്ങൾ
എനിക്ക് രക്തം തരൂം ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം
രാഷ്ട്രീയ വിലപേശലി ന്റെ രഹസ്യം നിങ്ങൾ യഥാർത്ഥത്തിൽ എന്താണോ എന്നതിനേക്കാൾ കൂടുതൽ ശക്തരായി കാണപ്പെടുക എന്നതാണ്.
നമ്മുടെ സ്വന്തം രക്തം കൊണ്ട് നമ്മുടെ സ്വാതന്ത്ര്യത്തിന് പണം നൽകേണ്ടത് നമ്മുടെ കടമയാണ്.
തുടങ്ങിയ അദ്ദേഹത്തിന്റെ ആശയങ്ങൾ പൗരൻമാർക്കിടയിൽ ഐക്യബോധം വളർത്തുന്നതിൽ സ്വാധീനം ചെലുത്തി. അദ്ദേഹത്തിന്റെ കരിസ്മാറ്റിക് വ്യക്തത്വത്തിന് ജനങ്ങൾ നൽകിയ പേരാണ് നേതാജി എന്ന വിളി.