‘പുത്തൻപുതു കാലൈ വിടിയാതാ’ യിൽ ജോജു ജോർജും ഐശ്വര്യ ലക്ഷ്മിയും
ആമസോൺ പ്രൈം വീഡിയോ ആന്തോളജി ചിത്രമാണ് ‘പുത്തൻ പുതു കാലൈയ്’ . ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ്, ലിജോ മോൾ എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നത് ചിത്രം കാണാൻ മലയാളികളിൽ ആകാംക്ഷ ജനിപ്പിക്കുന്നു. അഞ്ച് കഥകളായാണ് ആന്തോളജി ചിത്രം എത്തുക. അഞ്ച് സംവിധായകരുമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാലാജി മോഹൻ, ഹലിത ഷമീൻ, മധുമിത, റിച്ചാർഡ് ആന്റണി, സൂര്യ കൃഷ്ണ എന്നിവരാണ് ചിത്രത്തിന്റെ സംവിധായകർ.
മാർട്ടിൻ പ്രക്കാട്ട്, സിബി ചവര, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗൗരി കിഷൻ, അർജുൻ ദാസ്, സന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ചിത്രം ജനുവരി 14 ആമസോൺ പ്രൈം വിഡിയോയിൽ സ്ട്രീം ചെയ്യും. ഇത് കോവിഡ് 19 പാൻഡമിക്കിറ്റെ രണ്ടാം തരംഗത്തിന്റെ ജീവിതത്തെ മാറ്റിമറിക്കുന്ന വെല്ലുവിളികൾക്കെതിരെ സജ്ജീകരിച്ചിരിക്കുന്നു.