‘ഇന്ത്യയുടെ വന്ദ്യവയോധികനെ’ അനുസ്മരിക്കാം

“ഇന്ത്യയുടെ വന്ദ്യവയോധികൻ” എന്നറിയപ്പെട്ട ദാദാഭായ് നവറോജി ഓര്‍മ്മയായിട്ട് ഇന്നേക്ക് 106 വര്‍ഷം.ഭാരതം ഭാരതീയർ തന്നെ ഭരിക്കണമെന്ന് ആദ്യമായി പ്രഖ്യാപിച്ച സ്വാതന്ത്ര്യ സമര സേനാനിയാണ് ദാദാഭായ് നവറോജി. എ.ഒ ഹ്യൂമിന്റെ കൂടെ ഇന്ത്യന്‍ നാഷണന്‍ കോണ്‍ഗ്രസ് സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത അദ്ദേഹം വസ്ത്രവ്യാപാരി, വിദ്യാഭ്യാസ വിചക്ഷണൻ, ബുദ്ധിജീവി എന്നീ നിലകളിൽ പ്രവർത്തിച്ച പാഴ്സി വംശജനായിരുന്നു.

ഭാരതത്തിന്റെ സമ്പത്ത് ബ്രിട്ടണ്‍ ചോര്‍ത്തിയെടുക്കുന്നതിനെക്കുറിച്ച് വിവരിച്ചുകൊണ്ട് എഴുതിയ ‘പോവെര്‍ട്ടി ആന്റ് അണ്‍ബ്രിട്ടീഷ് റൂള്‍ ഇന്‍ ഇന്ത്യ’ (Poverty and Un-British Rule in India)എന്ന കൃതി ഏറെ പ്രശസ്തമാണ്.

1824 സെപ്റ്റംബര്‍ 4ന് ബോംബെയിലായിരുന്നു ജനനം. സ്ത്രീ വിദ്യാഭ്യാസത്തിന് വേണ്ടി വാദിച്ച നവറോജി ബോംബെയില്‍ പെണ്‍കുട്ടികള്‍ക്കുള്ള ആദ്യ സ്‌കൂളിന്റെ സ്ഥാപനത്തില്‍ മുഖ്യപങ്കു വഹിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അംഗമാകുന്ന ആദ്യ ഭാരതീയനാണ് അദ്ദേഹം (1892-1895). ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് മല്‍സരിച്ച് ജയിച്ച ആദ്യ ഏഷ്യക്കാരനും.

ദാദാഭായ് നവറോജി നിരവധി തവണ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം വഹിച്ചിട്ടുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ രണ്ടാമത്തെ പ്രസിഡന്റായിരുന്നു. ഏറ്റവും പ്രായം കൂടിയ കോൺഗ്രസ്സ്‌ പ്രസിഡന്റാ യിരുന്നു. കോൺഗ്രസ്സിനു ആ പേരു നിർദ്ദേശിച്ചത്‌ ദാദാഭായ്‌ നവറോജി ആയിരുന്നു. 1917 ജൂൺ 30 ന് അന്തരിച്ചു.

കടപ്പാട് വിക്കിപീഡിയ

Leave a Reply

Your email address will not be published. Required fields are marked *