ഫോൺ പൊട്ടിത്തെറിക്കുന്നത് എന്തുകൊണ്ട്?.. അറിയാം ഈ കാര്യങ്ങള്‍
ഫോൺ ബാറ്ററി പൊട്ടിത്തെറിക്കുന്ന സംഭവം കുറച്ചു നാളുളൊയി നമ്മൾ കേട്ടുകൊണ്ടിരിക്കുകയാണ്. ഒരു യുവാവിന്റെ പോക്കറ്റിനുള്ളിൽ വെച്ച് വൺപ്ലസ് നോർഡ് 2 സ്മാർട്ഫോൺ പൊട്ടിത്തെറിക്കുകയും അയാൾക്ക് സാരമായ പൊള്ളലേൽക്കുകയും ചെയ്ത വാർത്ത എല്ലാവരും ശ്രദ്ധിച്ചിരിക്കും.വൺപ്ലസ് പറയുന്നത് അവരുടെ ഫോണുകളെല്ലാം ഒരുപാട് സുരക്ഷാ പരിശോധനകൾ കഴിഞ്ഞാണ് വരുന്നത് എന്നാണ്.
എന്നാൽ ചില സാഹചര്യങ്ങളളിൽ പ്രതീക്ഷിക്കാതത് നടക്കാം.ഫോണുകൾ പൊട്ടിത്തെറിക്കുന്നതിന് പല കാരണങ്ങളുണ്ടായിരിക്കാം. ഫോണിന്റെ പ്രൊസസർ ഓവർ ലോഡ്ഗെയിമിങിന്റേയും ഒരേ സമയം ഒന്നിലധികം ജോലികൾ ചെയ്യുന്നതിന്റേയും ഭാഗമായി പ്രൊസസറിൽ ഓവർലോഡ് ഉണ്ടാവുകയും അത് ഫോൺ ചൂടാകുന്ന പ്രശ്നങ്ങൾക്കിടയാക്കും. ഇത് ബാറ്ററിയ്ക്കും പ്രശ്നങ്ങളുണ്ടാക്കിയേക്കാം. ഈ പ്രശ്നം ഒഴിവാക്കാൻ ചില കമ്പനികൾ ഫോണുകളിൽ തെർമൽ ലോക്ക് ഫീച്ചർ ഉൾപ്പെടുത്താറുണ്ട്.
ഗുണമേന്മ കമ്പനി ശരിയായിപരിശോധിക്കാത്തതും അതിൽ ഒരു കാരണമാവാം. ചിലപ്പോൾ ഉപഭോക്താക്കൾ തന്നെയാവാം കാരണം. ഫോണുകൾക്ക് ഹാനികരമായ അഞ്ച് സാഹചര്യങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഫോണിനോ ബാറ്ററിയ്ക്കോ വരുന്ന കേടുപാട്
ബാറ്ററി പൊട്ടിത്തെറിക്കുന്നതിന് സാധാരണയായി കാണുന്ന കാരണം ബാറ്ററിയ്ക്കുണ്ടാവുന്ന കേടുപാടാണ്. ഫോൺ പല തവണ താഴെ വീണാൽ ബാറ്ററിയ്ക്ക് കേടുപാട് സംഭവിക്കാം. അത് ഷോർട്ട് സർക്യൂട്ടിനിടയാക്കും. ഫോൺ ചൂടാവും. സാധാരണ ബാറ്ററിയ്ക്ക് എന്തെങ്കിലും കേടുപാട് വന്നാൽ അത് വീർത്തുവരാറുണ്ട്. ഇത് എളുപ്പം തിരിച്ചറിയാൻ സാധിക്കും. അങ്ങനെ എന്തെങ്കിലും കണ്ടാൽ ഫോൺ ഉടൻ ഒരു സർവീസ് സ്റ്റേഷനിലെത്തിച്ച് ബാറ്ററി മാറ്റുക.
മറ്റ് ചാർജറുകൾ ഉപയോഗിക്കുന്നത്.
ബാറ്ററികൾക്ക് കേടുപാട് സംഭവിക്കുന്നതിനും പൊട്ടിത്തെറിക്കുന്നതിനും ഇടയാക്കുന്ന മറ്റൊരു കാരണമാണ് മറ്റ് ചാർജറുകൾ ഉപയോഗിക്കുന്നത്. ഫോണിന്‍റെ തന്നെ ചാർജറുകൾ തന്നെ ഉപയോഗിക്കാനാണ് കമ്പനികൾ എപ്പോഴും നിർദേശിക്കാറുള്ളത്. എന്നാൽ അത് പലപ്പോഴും അവഗണിക്കപ്പെടുന്നു.ഫോണിനൊപ്പമുള്ള ചാർജർ ആ ഫോണിന് അനുയോജ്യമായി നിർമിച്ചതായിരിക്കാം. മറ്റൊരു കമ്പനിയുടെ ചാർജറിന് അതുണ്ടാവണം എന്നില്ല.വിലകുറഞ്ഞതും അംഗീകാരമില്ലാത്തതുമായ ചാർജറുകൾ ഫോൺ ചൂടാവുന്നതിനും കേടുവരുന്നതിനുമിടയാക്കും. അതിനാൽ എല്ലായിപ്പോഴും കമ്പനി ചാർജർ തന്നെ ഉപയോഗിക്കുക.
വെളളം, സൂര്യപ്രകാശം
വെയിലിന്റെ ചൂട് ഫോണിൽ നേരിട്ടേൽക്കുന്നതും നനയുന്നതുമെല്ലാം ബാറ്ററി പൊട്ടിത്തെറിക്കുന്നതിലേക്ക് നയിച്ചേക്കാം. വെയിലിന്റെ ചൂടേറ്റാൽ ബാറ്ററിയ്ക്ക് ആഘാതമേൽക്കുകയും ബാറ്ററിയ്ക്കുള്ളിൽ ഓക്സിജൻ, കാർബൺ ഡയോക്സൈഡ് പോലുള്ള വാതകങ്ങൾ നിറയുകയും ചെയ്യും. അങ്ങനെ ബാറ്ററി വീർത്ത് വരും. പതിയെ പൊട്ടിത്തെറിയിലേക്ക് നയിക്കും.
ഫോൺ വെള്ളം നനഞ്ഞാലും സമാന പ്രശ്നമുണ്ട്. ഫോണുകളൊന്നും തന്നെ വെള്ളത്തിനടിയിൽ ഉപയോഗിക്കാൻ വേണ്ടി തയ്യാറാക്കുന്നവയല്ല. ചെറിയ തോതിൽ വെള്ളം തെറിക്കുന്നത് ചെറുക്കാനുള്ള സംവിധാനങ്ങളാണ് ഇപ്പോൾ പുറത്തിറങ്ങുന്ന പല ഫോണുകൾക്കുമുള്ളത് എന്നാൽ അതിന് പരിമിതികളുണ്ട്.
രാത്രിമുഴുവൻ പ്ലഗ്ഗ് ചെയ്ത് വെച്ചാൽ
പല ആളുകളും ഉറങ്ങുന്നതിന് മുമ്പ് ഫോൺ ചാർജിലിട്ട് പോവാറുണ്ട്. എന്നാൽ, ഇത് നന്നല്ല. അധിക നേരം ചാർജ് ചെയ്താൽ ഫോൺ ചൂടാവുക മാത്രമല്ല ഷോർട്ട് സർക്യൂട്ടും ഉണ്ടാവും. ചിലപ്പോൾ പൊട്ടിത്തെറിക്കാം.ഇപ്പോൾ പിന്നെ നൂറ് ശതമാനം ചാർജ് ആയാൽ ചാർജിങ് ഓട്ടോ മാറ്റിക് ആയി നിർത്തുന്ന സംവിധാനമുള്ളവയാണ് മിക്ക ഫോൺ ചിപ്പുകളും. പക്ഷെ അതില്ലാത്തവയും ഉണ്ട്.