മലയാളസിനിമയുടെ ശബ്ദഗാംഭീര്യം
വില്ലനായും സ്വഭാവ നടനായും തിളങ്ങിയ എന്‍.എഫ്. വര്‍ഗീസ്സ്.
ശക്തമായ കഥാപാത്രങ്ങളിലൂടെ ഇന്നും നമ്മുടെ മനസ്സുകളില്‍ ജീവിക്കുന്ന പ്രതിഭയാണ് നടക്കപ്പറമ്പിൽ ഫ്രാൻസിസ് വർഗ്ഗീസ് എന്ന എൻ. എഫ്. വർഗ്ഗീസ്. വില്ലനായും സ്വഭാവ നടനായും തിളങ്ങിയ വര്‍ഗീസ് ആകാശദൂത് എന്ന ചിത്രത്തിലെ പാൽക്കാരൻ കേശവൻ എന്ന കഥാപത്രത്തിലൂടെ ശ്രദ്ധേയനായി.
പിന്നീട് അഭിനയിച്ച എല്ലാ സിനിമകളിലും തന്റെ സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ജോഷി – രണ്‍ജി പണിക്കര്‍ കൂട്ടുക്കെട്ടിലിറങ്ങിയ പത്രം എന്ന ചിത്രത്തിലെ വിശ്വനാഥന് എന്ന വില്ലന്‍ കഥാപാത്രം ലേലം, വല്യേട്ടൻ, നരസിംഹം തുടങ്ങിയ ചിത്രങ്ങൾ എന്‍.എഫിന് വലിയ അഭിനന്ദനങ്ങള്‍ നേടിക്കൊടുത്ത സിനിമയാണ്. അഭിനയ മികവിനു പുറമെ അതുല്യമായ ശബ്ദഗാംഭീര്യവും ഈ നടന്റെ സമ്പത്തായിരുന്നു. മിമിക്രി വേദികളിലൂടെയാണ് എൻ എഫ് വർഗീസ് ശ്രദ്ധേയനാവുന്നത്. മികച്ച ശബ്ദം കൊണ്ട് മിമിക്രിവേദികളിൽ പരിപാടികൾ അവതരിപ്പിക്കാനും അനൗൺസ് ചെയ്യാനും മുന്നിൽ നിന്നിരുന്ന വർഗ്ഗീസ് “മിഖായേലിന്റെ സന്തതികൾ” ഹരിശ്ചന്ദ്ര തുടങ്ങിയ ടി വി പരമ്പരകളിൽ വേഷമിട്ടു.
പിന്നീട് ചെറിയ ചെറിയ വേഷങ്ങൾ അഭിനയിച്ച് ചലച്ചിത്ര രംഗത്ത് തന്റേതായ ഒരു വ്യക്തിത്വം വർഗ്ഗീസ് സ്ഥാപിച്ചെടുത്തു. തുടർന്ന് വില്ലൻ വേഷങ്ങളിൽ തിളങ്ങിയ എൻ.എഫ്.വർഗ്ഗീസ് മറക്കാനാവാത്ത ഒരു പിടി കഥാപാത്രങ്ങളെ മലയാള സിനിമയ്ക്കു സമ്മാനിച്ചു. തിരക്കേറിയ സിനിമാതാരമായിരിക്കുമ്പോഴും ആകാശവാണിയിൽ റേഡിയോ നാടകത്തിൽ അഭിനയിക്കുകയുണ്ടായി.
തന്റെ തന്റെ മികച്ച അഭിനയ വേഷങ്ങളിൽ പ്രധാനം പത്രം എന്ന ചിത്രത്തിലെ വിശ്വനാഥൻ എന്ന കഥാപാത്രം വളരെ മികച്ചതാണ്. ആദ്യകാലങ്ങളിൽ പപ്പൻ പ്രിയപ്പെട്ട പപ്പൻ, റാംജിറാവ് സ്പീക്കിങ് എന്നീ സിനിമകളിൽ വർഗീസ് അവതരിപ്പിച്ചിരുന്ന വേഷങ്ങൾ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
മലയാളത്തിലെ എക്കാലത്തെയും വിജയചിത്രമായി മാറിയ സിബി മലയിൽ സംവിധാനം ചെയ്ത ആകാശദൂതിലെ വില്ലൻ കഥാപാത്രം വർഗ്ഗീസിന് ഏറെ പ്രശംസ ലഭിക്കാൻ കാരണമായി. തുടർന്ന് നൂറോളം മലയാളസിനിമകളിൽ മികച്ച വേഷങ്ങളവതരിപ്പിച്ചു.
നരസിംഹം എന്ന ചിത്രത്തിലെ മണപ്പള്ളി പവിത്രൻ അദ്ദേഹത്തിന്റെ മറ്റൊരു പ്രധാന വേഷമായിരുന്നു. വ്യക്തിത്വമുള്ള വില്ലൻ കഥാപാത്രങ്ങൾ അവതരിപ്പിച്ചാണ് വർഗീസ് ഏറെ പ്രശംസ പിടിച്ചു പറ്റിയത്. ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കെ കാറോടിക്കുന്നതിനിടയിലുണ്ടായ ഹൃദയാഘാതം മൂലം 2002 ജൂൺ 19 ന് ഈ അതുല്യ കലാകാരൻ വിട പറഞ്ഞു.
1949 ജനുവരി 6 ന് എറണാകുളം ജില്ലയിൽ ആലുവയ്ക്കടുത്ത് ചൂർണ്ണിക്കരയിൽ പരേതരായ നടക്കപ്പറമ്പിൽ ഫ്രാൻസിസിന്റെയും ആലീസിന്റെയും മകനായി ജനിച്ച വർഗ്ഗീസ് കടുങ്ങല്ലൂർ രാജശ്രീ എസ്.എം. മെമ്മോറിയൽ സ്കൂൾ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി.
കടപ്പാട് : വിവിധ മാധ്യമങ്ങൾ.