കാണികളുടെ എണ്ണത്തിൽ റെക്കോർഡ് വനിതലോകകപ്പ് ക്രിക്കറ്റ്

ദുബായില് നടന്ന വനിതലോകകപ്പ് ക്രിക്കറ്റില് കാണികളുടെ എണ്ണംകൂടിയതായി റിപ്പോര്ട്ട്. ഐസിസി പുറത്തുവിട്ട കണക്കുപ്രകാരം1.1 ബില്യണ് ആളുകള് ആണ് ടൂര്ണമെന്റ് കണ്ടത്. പുരുഷന്മാരുടെ ലോകകപ്പിന് ശേഷം ഏറ്റവും കൂടുതല്പേരും കണ്ട ടൂര്ണമെന്റ് എന്ന നേട്ടം വനിതക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കി.


ഫെബ്രുവരി 12 മുതല് മാര്ച്ച് എട്ടുവരെയാണ് ടൂര്ണമെന്റ് നടന്നത്. 2017 ല് തൊട്ടാണ് വനിതക്രിക്കറ്റ് കാണാന് കൂടുതല് പേര് എത്തി തുടങ്ങിയത്. ഒരോ വര്ഷവും പത്ത് മടങ്ങ് കാണികളാണ് കളികള് കാണാന് എത്തിയതെന്നാണ് കണക്കുകള് സൂചിപ്പിക്കുന്നത്.


ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഫൈനലും റെക്കോര്ഡ് കാണികളാണ് മെല്ബണില് എത്തിയത്. അന്താരാഷ്ട്ര വനിതാദിനത്തില് സ്റ്റേഡിയത്തിലും ടിവിയിലും വീക്ഷിച്ചവരുടെ കണക്ക് 2018 ലെ പുരുഷലോകകപ്പിനേക്കാള് പതിന് മടങ്ങ് കൂടുതലാണെന്നാണ് കണക്കുകള് വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *