കെപിഎ സി ഗാനകോകിലം സുലോചന

കെപിഎ സി യുടെ വാനമ്പാടി സുലോചനയെ അറിയാത്തവര്‍ മലയാളക്കരയില്‍ ആരുംതന്നെ ഉണ്ടാവില്ല. നാടകഗാനങ്ങളുടെ സ്ത്രീശബ്ദം എന്നാല്‍ സുലോചനയായിരുന്ന കാലഘട്ടം നമ്മള്‍ക്കുണ്ടായിരുന്നു. ഒഎന്‍വി വയലാറും ഒക്കെ രചിച്ച വിപ്ലവഗാനങ്ങള്‍ പാടി ശ്രദ്ധേയമാക്കിയത് കെ എസ് ജോര്‍ജ്ജും സുലോചനയും ആയിരുന്നു.

മാവേലിക്കര കോട്ടയ്ക്കകത്ത് പോലീസ് കോണ്‍സ്റ്റബിള്‍ ആയിരുന്ന കുഞ്ഞുകുഞ്ഞിന്‍റെയും കല്യാണിയമ്മയുടെയും മകളായിട്ടായിരുന്നു സുലോചനയുടെ ജനനം. തടിയൂർ ഗോപാലകൃഷ്ണനായിരുന്നു അവരുടെ ഗുരു.


മുന്‍ഷി പരമുപിള്ളയുടെ അധ്യാപകന്‍ എന്ന നാടകത്തിലൂടെ പ്രേംനസീറിന്‍റെ നായികയായി അഭിനയിച്ചാണ് അഭിനയരംഗത്തേക്ക് വരുന്നത്. തുടര്‍ന്ന് അവര്‍ക്ക് കെപിഎസ് സിയിലേക്ക് ക്ഷണം വന്നു. 1951ല്‍ കെപിഎസി യില്‍ അവര്‍ അംഗമായി. നിങ്ങള്‍ എന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിലെ സുമാവലി എന്ന ക്യാരക്ടര്‍ അവതരിപ്പിച്ച് ജനശ്രദ്ധ നേടി. വളരെക്കാലം കെപിഎസ് സിയുടെ അവിഭാജ്യ ഘടമായി അവര്‍ നിലകൊണ്ടു പിന്നീട് 1983 ല്‍ സംസ്ക്കാര എന്ന നാടകഗ്രൂപ്പിന് ജന്മം കൊടുത്ത് 12ല്‍ അധികം നാടകത്തില്‍ സുലോചന അഭിനയിച്ചു.


കെ എസ് ജോർജ്ജിന്‍റെ കൂടെ , കാലം മാറുന്നു എന്ന സിനിമയിലെ ‘ ഈ മലർ പൊയ്കയിൽ ‘ എന്ന യുഗ്മഗാനം പാടി സിനിമാ ലോകത്തെത്തിയ സുലോചന അതേ ചിത്രത്തിൽ സത്യന്‍ന്‍റെ നായികയാത് തികച്ചും യാദൃശ്ചികം മാത്രം. 14 പാട്ട് അവര്‍ സിനിമയ്ക്ക് വേണ്ടി പാടിയിട്ടുണ്ട്. കാലംമാറുന്നു, അരപ്പവന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്.

അവർ പാ‍ടിയ ‘വെള്ളാരം കുന്നിലെ’, ‘അമ്പിളിയമ്മാവാ’, ‘ചാഞ്ചാടുണ്ണീ ചെരിഞ്ഞാടുണ്ണീ ‘ തുടങ്ങിയ ഗാനങ്ങൾ മലയാളികൾ മറക്കില്ല. ദേവരാജന്‍ മാഷ് ഈണമിട്ട ഗാനങ്ങള്‍ പാടിയാണ് അവര്‍ പ്രശസ്തയായത്. എന്നിരുന്നാലും മനസ്സിന് ഏറ്റവും അധികം മുറിവേല്‍ക്കാനും അദ്ദേഹം കാരണമായെന്ന് ദേശാഭിമാനി എഴുതിയ അനുഭവകുറിപ്പില്‍ അവര്‍ വ്യക്തമാക്കുന്നുണ്ട്.


കെ.പിഎസ് സിയുടെ നാടകഗാനങ്ങള്‍ എച്ച്.എവി കൊളംബിയയ്ക്ക് വേണ്ടി റെക്കോര്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ കെപിഎസ് സിയുടെ ഗായകര്‍ തന്നെ പാടിയാല്‍ മതിയെന്ന കെപിഎസ് സിയുടെ ഭാരവാഹികളുടെ നിലപാടിന് വിരുദ്ധമായി പുറത്ത് നിന്നുള്ള ഗായകരെകൊണ്ട് പാടിക്കണമെന്നുള്ള ദേവരാജന്‍ മാഷിന്‍റെ പിടിവാശി സുലോചനയ്ക്ക് തന്‍റെ ശബ്ദത്തില്‍ ‘ചാഞ്ചാടുണ്ണീ ചെരിഞ്ഞാടുണ്ണീ എന്ന ഗാനം ഗ്രാമഫോണിലേക്ക് പകര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് അനുഭവകുറിപ്പില്‍ പറയുന്നുണ്ട്. ഇത് തന്നെ മാനസികമായി തളര്‍ത്തികളഞ്ഞെന്ന് അനുഭവകുറിപ്പില്‍ അവര്‍ വ്യക്തമാക്കുന്നുണ്ട്.


സുലോചനയിലെ നടിയെ തിരിച്ചറിഞ്ഞ കഥപാത്രങ്ങളായിരുന്നു ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയിലെ’ ‘സുമവലി’ , ‘മുടിയനായ പുത്രനിലെ ‘ ‘പുലയി’ എന്നിവയൊക്കെ. 1975 ൽ മികച്ച നടിക്കുള്ള അവാര്‍ഡ് കേരളസംഗീത നാടക അക്കാഡമി ഫെല്ലോഷിപ്പ് നല്‍കി സര്‍ക്കാര്‍ അവരുടെ സേവനത്തെ ആദരിച്ചു. കെഎസ്ആര്‍ടിസി റിട്ടയര്‍ ഉദ്യോഗസ്ഥനാണ് അവരുടെ ഭര്‍ത്താവ്. 2005 ല്‍ സുലോചന ഏപ്രില്‍ 17 ന് അനുഗ്രഹീത കലാകാരി നമ്മെ വിട്ടു പിരിഞ്ഞു

വിവരങ്ങള്‍ക്ക് കടപ്പാട് ദേശാഭിമാനി, മനോരമ ദിനപത്രം

Leave a Reply

Your email address will not be published. Required fields are marked *