ടിവി ചന്ദ്രന് സപ്തതി ആശംസകള്‍ നേര്‍ന്ന് ഷാജിപട്ടിക്കര കുറിപ്പ്


പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ ടി.വിചന്ദ്രന് സപ്തതി ആശംസകള്‍ നേര്‍ന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജിപട്ടിക്കര. ഏഴു സിനിമകളാണ് താന്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചത്. അത് തനിക്ക് ഏഴുപതാണ്ടത്തെ അനുഭവസമ്പത്ത് സമ്മാനിച്ചു.പ്രൊഡക്ഷന്‍ മാനേജര്‍ മാത്രമായിരുന്ന തനിക്ക് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്ന സ്ഥാനകയറ്റം നല്‍കിയത് അദ്ദേഹമാണെന്നും ഷാജിപട്ടിക്കര കുറിപ്പില്‍ പറയുന്നു.


പോസ്റ്റിന്‍റെ പൂര്‍ണരൂപം

പ്രിയപ്പെട്ട ചന്ദ്രൻ സാറിന്
സപ്തതി ആശംസകൾ …
പ്രൊഡക്ഷൻ മാനേജർ എന്ന നിലയിൽ നിന്ന് പ്രൊഡക്ഷൻ കൺട്രോളർ എന്ന നിലയിലേക്കുള്ള എൻ്റെ സ്ഥാനക്കയറ്റം എനിക്ക് സമ്മാനിച്ചത് ചന്ദ്രൻ സാർ ആണ്.
പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലൂടെ.
ഒരു പ്രൊഡക്ഷൻ കൺട്രോളറായി എൻ്റെ പാഠം ഒന്ന് അങ്ങനെ മലയാള സിനിമയിലെ മഹാഗുരുവിനൊപ്പമായി.
ഒരു ജ്യേഷ്ഠസഹോദരൻ ,
ഗുരു,
അദ്ധ്യാപകൻ,
മാർഗ്ഗദർശി,
കാരണവർ
അങ്ങനെ എന്തെല്ലാമോ ആണ് എനിക്ക് ആ വലിയ മനുഷ്യൻ.
ഏഴ് സിനിമകൾ ഒപ്പം പ്രവർത്തിക്കാൻ സാധിച്ചു.
പാഠം ഒന്ന് ഒരു വിലാപം,
വിലാപങ്ങൾക്കപ്പുറം,
ഭൂമി മലയാളം,
ശങ്കരനും മോഹനനും,
ഭൂമിയുടെ അവകാശികൾ,
മോഹവലയം,
പെങ്ങളില ..
ഓരോ സിനിമയും കൂടെ നിൽക്കുമ്പോൾ ഒരു പത്ത് വർഷം ഒപ്പം നിൽക്കുന്ന പ്രതീതിയാണെനിക്ക്.
അങ്ങനെ നോക്കിയാൽ ആ എഴു സിനിമകൾ എന്നെ സംബന്ധിച്ച് ഒപ്പം നിന്ന എഴുപതാണ്ടുകളാണ്.
പുതിയ സിനിമ ചർച്ചയിലാണ്.
ഉടൻ സംഭവിക്കും ..
അതിലും ഞാൻ ഒപ്പമുണ്ടാവും …
ഹൃദയം നിറഞ്ഞ സപ്തതി ആശംസകൾ നേർന്നു കൊണ്ട് ..
എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
എന്നും കൂടെ നിൽക്കാൻ എനിക്ക് ഭാഗ്യമുണ്ടാവട്ടെ എന്നും പ്രാർത്ഥിക്കുന്നു.
സ്നേഹത്തോടെ,

ഷാജിപട്ടിക്കര

Leave a Reply

Your email address will not be published. Required fields are marked *