“ഭൂമിയിലെ മനോഹര സ്വകാര്യം” സൈന പ്ലേ ഒടിടി യിൽ

ദീപക് പറമ്പോൽ, സുധീഷ്, ഇന്ദ്രൻസ്, ഷൈൻ ടോം ചാക്കോ പ്രയാഗ മാർട്ടിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ഷൈജു അന്തിക്കാട് സംവിധാനം ചെയ്യുന്ന” ഭൂമിയിലെ മനോഹര സ്വകാര്യം” സൈന പ്ലേ ഒടിടി യിൽ റിലീസായി.ഹരീഷ്പേരടി,സന്തോഷ് കീഴാറ്റൂർ,അഭിഷേക്,രവീന്ദ്രൻ,നിഷ സാരംഗ്, അഞ്ജു അരവിന്ദ്,മഞ്ജു സതീഷ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.


ബൈയോ സ്ക്കോപ്പ് ടാക്കീസസിന്റെ ബാനറിൽ രാജീവ് കുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അന്റോണിയോ മൈക്കിൾ നിർവ്വഹിക്കുന്നു.എ ശാന്തകുമാർകഥ, തിരക്കഥ, സംഭാഷണമെഴുതുന്നു.
വയലാർ ശരത്ചന്ദ്രവർമ്മ, അൻവർ അലി,മനു മഞ്ജിത്ത്, എ ശാന്തകുമാർ എന്നിവരുടെ വരികൾക്ക് സച്ചിൻ ബാലു സംഗീതം പകരുന്നു.വിജയ് യേശുദാസ്, സിത്താരവാരിയർ, ദേവദത്ത് ബിജിബാൽ, സച്ചിൻ ബാലു എന്നിവരാണ് ഗായകർ.
എഡിറ്റർ-വി സാജൻ,അഹമ്മദും അന്നയും കുട്ടിക്കാലം മുതലുള്ള സുഹൃത്തുക്കളാണ്, അവരുടെ മാതാപിതാക്കളും നല്ല സുഹൃത്തുക്കളാണ്. പരസ്പരം സ്നേഹിച്ചിരുന്ന രണ്ടുപേരും അങ്ങേയറ്റം മതപരമായ കുടുംബങ്ങളിൽ പെട്ടവരായിരുന്നു. പെട്ടെന്ന് ഒരു ദിവസം ഒന്നും വെളിപ്പെടുത്താതെ അഹമ്മദ് തന്റെ ജന്മസ്ഥലം വിട്ടുപോകാൻ തീരുമാനിക്കുന്നു.അന്നയോട് തന്നെ മറന്ന് മുന്നോട്ട് പോകാൻ ആവശ്യപ്പെടുന്നു.


തുടർന്ന് സംഭവിക്കുന്ന ഹൃദയ സ്പർശിയായ മുഹൂർത്തങ്ങളാണ് “ഭൂമിയിലെ മനോഹര സ്വകാര്യം” എന്ന ചിത്രത്തിൽ ഷൈജു അന്തിക്കാട് ദൃശ്യവൽക്കരിക്കുന്നത്.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഉഷ രാജീവ്,പ്രൊഡക്ഷൻ കൺട്രോളർ-മനോജ് കാരന്തൂർ,കല-സതീഷ് നെല്ലായ,കളറിസ്റ്റ്-രമേശ് സി പി.വാർത്ത- എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *