വീട്ടകത്തെ മനോഹരമാക്കുന്ന കുഞ്ഞന്‍ പ്ലാന്‍റ്സ്

വീടകവും ഹരിതാഭയാണെങ്കില്‍ പൊളിക്കും. അകത്തളത്തിന് ശോഭ നൽകുന്ന ഇൻഡോർ പ്ലാന്റ്‌സ് കണ്ണിന് കുളിർമയും മനസ്സിന് ഉന്മേഷവും നൽകുന്നു. ഭംഗിയുള്ള പോട്ടുകളില്‍ കുഞ്ഞൻ ഇൻഡോർ പ്ലാന്റ്‌സും ഇപ്പോൾ ലഭ്യമാണ്

ചെറിയ സെറാമിക് പോട്ടുകളിലും മേശപ്പുറത്തും തൂക്കുചെടിച്ചട്ടികളിലും ടെറേറിയത്തിലും ഒക്കെ വളർത്താൻ കഴിയുന്ന കുഞ്ഞൻ ചെടികളും ലഭ്യമാണ്. അങ്ങനെയുള്ള ഒരു ചെടിയാണ് ഫിറ്റോണിയ ഈ ചെടിയുടെ ഇലകളിൽ ഞരമ്പ് പോലെ കാണപ്പെടുന്നു ഇത് ആകർഷകത്വം നൽകുന്നു.


അകത്ത് സൂര്യപ്രകാശം ഇല്ലെങ്കിൽ ഉള്ള സ്ഥലത്ത് വെച്ച് കുറച്ച് വെയിൽ കൊള്ളിക്കുക. ഹവോർത്തിയ കണ്ടാൽ കറ്റാർവാഴയോട് സാമ്യം ഉള്ളൊരു ചെടിയാണ് വീടിനുള്ളിൽ അത്യാവശ്യം വെയിൽ കിട്ടുന്ന സ്ഥലത്തൊക്കെ വളർത്താൻ കഴിയും അധികം ജലത്തിന്റെ ആവശ്യമില്ല.

ഹവോർത്തിയയുടെ തന്നെ ഒരുപാട് ഇനങ്ങൾ ലഭ്യമാണ്. കലാത്തിയ എന്നാൽ ഇലകളിൽ വരകൾ കാണപ്പെടുന്ന ഭംഗിയുള്ള ഒരു ചെടിയാണ്. പല ഇനങ്ങളിലുള്ള കലാത്തിയ ചെടികൾ ലഭ്യമാണ്. കലാത്തിയ ചെടികളുടെ ഇലയും ആകൃതിയും ചെടിയെ കൂടുതൽ മനോഹരമാക്കുന്നു. ഇൻഡോറിൽ ബോൺസായ് പോലെ വളർത്താൻ കഴിയുന്ന ചെടിയാണ് ഫിക്കസ് മൈക്രോകാർപ.

Leave a Reply

Your email address will not be published. Required fields are marked *