“കാപ്പ”മോഷൻ പോസ്റ്റർ പുറത്ത്

ഫെഫ്ക റൈറ്റേഴ്സ് യൂണിയനു വേണ്ടി തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം, ദിലീഷ് നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “കാപ്പ” എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.
പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനായ വേണു ഒരുക്കുന്ന ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ,
മലയാളത്തിലെ പ്രമുഖ താരങ്ങളായ മമ്മുട്ടി, മോഹൻലാൽ, മഞ്ജുവാര്യർ, പൃഥ്വിരാജ്, ആസിഫ് അലി, അന്ന ബെൻ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്.

പൃഥ്വിരാജ്, മഞ്ജു വാര്യർ, ആസിഫ് അലി, അന്ന ബെൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ജി.ആർ ഇന്ദുഗോപനാണ്.തിരുവനന്തപുരം നഗരത്തിലെ ഗുണ്ടകളുടെ കഥയാണ് കാപ്പ പറയുന്നത്. സാനു ജോൺ വർഗീസ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.എഡിറ്റർ- മഹേഷ് നാരായണൻ,സംഗീതം- ജസ്റ്റിൻ വർഗീസ്.
അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമക്ക് ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ഈ സിനിമ ഫെഫ്കയിലെ ഒരു യൂണിയന്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ്. സിനിമയിൽ നിന്നുള്ള വരുമാനം സംഘടനയിലെ അംഗങ്ങൾക്കുള്ള പെൻഷൻ പദ്ധതിയിലേക്കാണ് ഉപയോഗിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം പൃഥ്വിരാജും ആസിഫലിയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.


പ്രൊഡക്ഷൻ കൺട്രോളർ -സഞ്ജു ജെ,കല-ദിലീപ് നാഥ്,വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അനിൽ മാത്യൂസ്,സ്റ്റിൽസ്- ഹരി തിരുമല,ഡിസൈൻസ്- ഓൾഡ്മോങ്ക്സ്,വാർത്ത പ്രചരണം-എ എസ് ദിനേശ

Leave a Reply

Your email address will not be published. Required fields are marked *