ചിദംബര രഹസ്യം

ചിദംബരം ക്ഷേത്രത്തിന്‍റെ പ്രത്യേകതകള്‍

ചിദംബരം ക്ഷേത്രം ഭൂമിയുടെ കാന്തിക രേഖയുടെ മധ്യത്തിലാണ്‌.പഞ്ചഭൂത ക്ഷേത്രങ്ങളില്‍, ചിദംബരം ആകാശത്തെയും, കാളഹസ്തി വായുവിനെയും, കാഞ്ചി ഏകാംബരേശ്വര ക്ഷേത്രം ഭൂമിയെയും പ്രതിനിധീകരിക്കുന്നു. ഈ മൂന്നു ക്ഷേത്രങ്ങളും ഒരു നേര്‍ രേഖയില്‍ 79 ഡിഗ്രി 41 മിനിറ്റ് ലാണ്. ഇതു തികച്ചും അത്ഭുതകരമാണ്. തമിഴ്നാട് ചിദംബരത്താണ് ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ക്ഷേത്രനിര്‍മ്മിതി‌ ‌ഇന്നും ആരെയും അതിശയിപ്പിക്കുന്ന തരത്തിലുള്ള നിര്‍മ്മിതിയാണ് ഈ ക്ഷേത്രത്തിനുള്ളത്. 40 ഏക്കര്‍ വിസ്തൃതിയിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നാല് രാജഗോപുരങ്ങളാണ് ക്ഷേത്രത്തിനുള്ളത്. അഞ്ച് ചുറ്റമ്പലങ്ങള്‍ ഇവിടെ കാണാം. രാജസഭ, നൃത്തസഭ, ദേവസഭ, കനകസഭ, ചിത്‌സഭ (ചുറ്റമ്പലം) എന്നിവയാണവ. ഇതില്‍ ശ്രീകോവില്‍ സ്ഥിതി ചെയ്യുന്നത് ചിത്സഭയിലാണ്

ചിദംബരം ക്ഷേത്രത്തിന് ഒൻപത് പ്രവേശന ദ്വാരങ്ങളുണ്ട്. മനുഷ്യ ശരീരത്തിലെ ഒമ്പതു ദ്വാരങ്ങള്‍ പോലെ. ക്ഷേത്രത്തിന്‍റെ മേല്‍ക്കൂര പൊതിഞ്ഞിരിക്കുന്നത്‌ 21600 സ്വര്‍ണ്ണ തകിടുകള്‍ കൊണ്ടാണ്. ഇത് മനുഷ്യന്‍ ഓരോ ദിവസവും ചെയ്യുന്ന 21600 ശ്വാസോസ്ച്വാസത്തിന്റെ എണ്ണമാണ് ( 15x 60×24 =21600). ഈ 21600 സ്വര്‍ണ്ണ തകിടുകള്‍ ഗോപുരത്തില്‍ ഉറപ്പിച്ചിരിക്കുന്നത് 72000 സ്വര്‍ണ്ണ ആണികള്‍ കൊണ്ടാണ്. ഇതു മനുഷ്യ ശരീരത്തിലെ ആകെ നാഡികള്‍ക്ക് തുല്യമാണ്.

തിരുമൂലാര്‍ പറയുന്നത് മനുഷ്യന്‍ ശിവലിംഗത്തിന്‍റെ ആകൃതിയെ പ്രതിനിധീകരിക്കുന്നു. അത് ചിദംബരത്തെയും, സദാശിവത്തേയും, ശിവ താണ്ഡവത്തേയും പ്രതിനിധീകരിക്കുന്നു.പൊന്നമ്പലം അല്പം ഇടത്തേക്ക് ചരിഞ്ഞാണ് വച്ചിരിക്കുന്നത്. ഇതു നമ്മുടെ ഹൃദയത്തെ പ്രതിനിധീകരിക്കുന്നു. ഇവിടെ എത്താന്‍, പഞ്ചാക്ഷര പടികള്‍ എന്ന അഞ്ചു പടികള്‍ കയറണം. ശി, വാ, യ, ന, മഃ ആണ് പഞ്ചാക്ഷര മന്ത്രം.

കനക സ്തംഭം സ്ഥാപിച്ചിരിക്കുന്ന നാലു തൂണുകള്‍ നാലു വേദങ്ങളാണ്.പൊന്നമ്പലത്തില്‍ 28 സ്തംഭങ്ങള്‍ ഉണ്ട്. ഇവ 28 അഹംകളെയും 28വിധം ശൈവ ആരാധനയ്ക്കുള്ള വഴികളെയും പ്രതിനിധീകരിക്കുന്നു. ഈ സ്തംഭങ്ങള്‍ 64+64 തട്ടു തുലാങ്ങളെ താങ്ങിനിര്‍ത്തുന്നു. ഈ തുലാങ്ങള്‍ 64 കലകളാണ്. കുറുകെയുള്ള തുലാങ്ങള്‍ .മനുഷ്യശരീരത്തിലെ രക്തക്കുഴലുകളുടെ എണ്ണത്തിനു തുല്യം.

സ്വര്‍ണ്ണ മേല്‍ക്കൂരയിലെ ഒമ്പതു കലശങ്ങള്‍ നവവിധമായ ശക്തി / ചൈതന്യങ്ങളെ പ്രതിനിധീകരിക്കുന്നു.അര്‍ദ്ധ മണ്ഡപത്തിലെ ആറു സ്തംഭങ്ങള്‍ ആറു ശാസ്ത്രങ്ങളാണ്.മണ്ഡപത്തിനടുത്തുള്ള 18 സ്തംഭങ്ങള്‍ 18 പുരാണങ്ങളാണ്.
നടരാജനൃത്തത്തെ “പ്രാപഞ്ചിക നൃത്തം” എന്നാണ് പടിഞ്ഞാറന്‍ ശാസ്ത്രഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. ഇന്ന് ശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന ഗവേഷണ നിരീക്ഷണങ്ങള്‍ എല്ലാംതന്നെ ഹൈന്ദവ വിശ്വാസത്തില്‍ ആയിരക്കണക്കിന് വര്‍ഷം മുമ്പേയുണ്ടായിരുന്നു.

ഐതിഹ്യം

ക്ഷേത്രവുമായി ബന്ധപ്പെട്ട് പരസ്പരം ഇഴചേര്‍ന്നു കി‌ടക്കുന്ന നിരവധി ഐതിഹ്യങ്ങളും വിശ്വാസങ്ങളുടെ ഇവിടെ പ്രചാരത്തിലുണ്ട്. അതിലൊന്ന് അനുസരിച്ച് തഞ്ജലി, വൈയാഗ്രപാദ എന്നീ മുനിമാരുടെ തപസ്സിന്റെ ഫലമായി സിവന്‍ ചിദംബരത്ത് പ്രത്യക്ഷപ്പെട്ടുവത്രെ. പാര്‍വ്വതി ദേവിക്കും തന്റെ മൂവായിരം ഭൂതഗണങ്ങള്‍ക്കും ഒപ്പമാണ് ശിവന്‍ ഇവിടെ പ്രത്യക്ഷപ്പെ‌ട്ടത്. തു‌ടര്‍ന്ന് തന്‍റെ സൃഷ്ടി, സ്ഥിതി, സംഹാരം,തിരോഭാവം, അനുഗ്രഹം എന്നീ അഞ്ച് കഴിവുകള്‍ കാണിക്കുവാനായി ശിവന്‍ ആനന്ദതാണ്ഡവ നൃത്തം ആരംഭിച്ചുവത്രെ. പിന്നീട് തന്‍റെ ഭൂതഗണങ്ങളോണ് ഇവിടെത്തന്നെ വാസമായി തന്നെ നടരാജ ആയി ആരാധിക്കാനും പാര്‍വ്വതി ദേവിയെ ശിവഗാമി സുന്ദരിയായി ഒപ്പം ആരാധിക്കുവാനും ആവശ്യപ്പെട്ടുവത്രെ. ഇന്ന് ക്ഷേത്രത്തിലുള്ള ദീക്ഷിതര്‍മാര്‍ ഈ ഭൂതഗണങ്ങളുംപിന്‍ഗാമികളാണെന്നാണ് വിശ്വാസം.

ശിവക്ഷേത്രം സ്ഥിതിചെയ്യുന്ന അതേ സമുച്ചയത്തില്‍ത്തന്നെയാണ് വിഷ്ണുക്ഷേത്രവുമുള്ളത്. അതുകൊണ്ടുതന്നെ ശൈവര്‍ക്കും വൈഷ്ണവര്‍ക്കും ഒരുപോലെ പ്രധാനമാണ് ചിദംബരം ക്ഷേത്രം

കടപ്പാട്

Leave a Reply

Your email address will not be published. Required fields are marked *