ചെമ്മാനം ചേലേറി ചെന്തെങ്ങിന്‍ തേരേറി’ഒരു പപ്പടവട പ്രേമത്തിലെ ഗാനം കാണാം

നാടന്‍ പാട്ടിന്‍റെ സുഗന്ധം പരത്തിയ ശീലുകളുമായിതാ ‘ഒരു പപ്പടവട പ്രേമത്തിലെ’ മൂന്നാമത്തെ ഗാനമെത്തി. ‘ചെമ്മാനം ചേലേറി ചെന്തെങ്ങിന്‍ തേരേറി’ എന്ന് തുടങ്ങുന്ന ഗാനം ശ്രദ്ധേയ ഗായകരായ അന്‍വര്‍ സാദത്തും അഷിന്‍കൃഷ്ണയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.പ്രമുഖ സംഗീത സംവിധായകന്‍ രാജേഷ് ബാബു കെ ശൂരനാട് സംഗീതം നല്‍കിയ ഈ ഗാനം വാസു അരീക്കോടാണ് രചിച്ചിരിക്കുന്നത്.

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം താമസിയാതെ റിലീസ് ചെയ്യും.ആര്‍ എം ആര്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സായിര്‍ പത്താനാണ് ഒരു പപ്പടവട പ്രേമത്തിന്‍റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. മൂന്ന് കാമുകന്‍മാരുടെ പപ്പടവട കൊണ്ട് ഒരു രസകരമായ പ്രണയജീവിതമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

കൊച്ചുപ്രേമൻ,സായിര്‍ പത്താന്‍, ആലിയ, നിഹ ഹുസൈന്‍, ലിജു കലാധര്‍, ശ്രീകാന്ത് കെ സി, കടയ്ക്കാമണ്‍ മോഹന്‍ദാസ്, കനകലത, പ്രിന്‍സ് മാത്യു, സന്തോഷ് കലഞ്ഞൂര്‍ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.

ബാനര്‍ -ആര്‍ എം ആര്‍ പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം- ആര്‍ എം ആര്‍ ജിനു വടക്കേമുറിയില്‍, രചന, സംവിധാനം- സായിര്‍ പത്താന്‍, ഗാനരചന- കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സംഗീതം- രാജേഷ്ബാബു കെ ശൂരനാട്, പശ്ചാത്തല സംഗീതം- രാജേഷ് ബാബു കെ ശൂരനാട് , ഷിംജിത്ത് ശിവന്‍, ഗായകര്‍-പി കെ സുനില്‍കുമാര്‍, മഞ്ജരി, ജാസി ഗിഫ്റ്റ്, ശ്രീകാന്ത് കൃഷ്ണ, അന്‍വര്‍ സാദത്ത്, അശ്വിന്‍കൃഷ്ണ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജോയ് പേരൂര്‍ക്കട, മ്യൂസിക്ക് അറേഞ്ച്മെന്‍റ്സ് ആന്‍റ് അസോസിയേറ്റ് ഡയറക്ഷന്‍-ഷിംജിത്ത് ശിവന്‍, ക്യാമറ-പ്രശാന്ത് പ്രണവം, എഡിറ്റർ- വിഷ്ണു ഗോപിനാഥ് പി ആര്‍ ഒ- പി ആര്‍ സുമേരന്‍ (9446190254

Leave a Reply

Your email address will not be published. Required fields are marked *