മണ്‍സൂണില്‍ കൂള്‍ ആന്‍റ് സൈറ്റിലിഷ് ആകാം

വീട്ടിലിരുന്ന് മഴ ആസ്വദിക്കാന്‍ ഏവര്‍ക്കും ഇഷ്ടമായിരിക്കും. യാത്രചെയ്യുമ്പോള്‍ മഴ വന്നാല്‍ അപ്രതീക്ഷിതമായി കടന്ന് വന്ന വില്ലന്‍റെ സ്ഥാനമായിരിക്കും.


മൺസൂൺക്കാലത്ത്സ്റ്റൈലിഷ് ഡ്രൈ ആയിരിക്കാനും ക്യൂട്ട് ഫാഷനുകൾ പരീക്ഷിച്ചു നോക്കിയാലോ…
മഴക്കാലത്ത് എപ്പോഴും നേർത്ത ഫാബ്രിക്കുകൾ അണിയാൻ ശ്രദ്ധിക്കുക. സിന്തറ്റിക് വസ്ത്രങ്ങൾ മഴയത്ത് നനഞ്ഞാലും എളുപ്പത്തിൽ ഉണങ്ങി കിട്ടും. റെയ്നി സീസണില്‍ കട്ടിയുള്ള ഫാബ്രിക്അണിയുകയാണെങ്കിൽ മഴ നനഞ്ഞ് കഴിഞ്ഞാൽ ഉണങ്ങാൻ വളരെയധികം സമയമെടുക്കും. ഒപ്പം അത് ചർമ്മത്തിന് ദോഷമായിക്കും. ഈർപ്പം മൂലം ഇൻഫക്ഷനുണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും. നീളമുള്ളതും അതുപോലെ ഫ്ളേയർ ഉള്ളതുമായ വസ്ത്രങ്ങളും മഴക്കാലത്ത് ഒഴിവാക്കാം.


ഷോർട്ട് ലെംഗ്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് കൂടുതൽ കംഫർട്ടിബിളാണ്. വളരെ കുറച്ചേ നനയുകയുള്ളൂ.
അൽപ്പം ലൂസായ ഡ്രസ്സുകൾ മഴക്കാലത്ത് ധരിക്കുന്നതായിക്കും കംഫര്‍ട്ടബിള്‍. മഴ നനഞ്ഞാലും ശരീരത്തിലത് ഒട്ടിപ്പിടിച്ചിരിക്കുകയുമില്ലെന്ന് മാത്രമല്ല വേഗം ഉണങ്ങുകയും ചെയ്യും.


നിറങ്ങളുടെ കാര്യത്തിലാണെങ്കിൽ, മൺസൂണിൽ ബ്രൈറ്റ്നിറങ്ങളിലുള്ള ആക്സസറീസുകൾ ധരിക്കുക. ഇത് ക്യൂട്ട് ലുക്ക് പകരും. സ്വയം സന്തുഷ്ടിയും സമാധാനവും നിറഞ്ഞ കൂൾ ഫീൽ സൃഷ്ടിക്കാൻ ഇത്തരം നിറങ്ങൾക്ക് അസാധ്യമായ കഴിവുണ്ട്.


ആക്സസറീസുകളിലും ബ്രൈറ്റർ നിറങ്ങളിലുള്ളവ ട്രൈ ചെയ്യാം. ഡ്രസ് അൽപ്പം ഡള്ളാണെങ്കിൽ മൊത്തത്തിൽ ഹാപ്പി ഫീൽ സൃഷ്ടിക്കാൻ ബ്രൈറ്റ് നിറങ്ങളിലുള്ള ആക്സസറീസുകൾക്ക് കഴിയും.


റബ്ബർ അല്ലെങ്കിൽ പ്ലാസ്റ്റിക് ഫുട്‍വിയറുകളാണ് മഴക്കാലത്ത് അനുയോജ്യം. ലെതർ ഫുട്‍വിയറുകൾക്ക് തൽക്കാലം അവധി നൽകി ഇത്തരം മൺസൂൺ ഫുട്‍വിയറുകൾ ധരിച്ച് മഴയിൽ കൂളായി നടക്കാം. കാലുകൾ ഡ്രൈ ആയിരിക്കുമെന്ന് മാത്രമല്ല ഇൻഫക്ഷനുകൾ ഉണ്ടാവുകയുമില്ല.


Leave a Reply

Your email address will not be published. Required fields are marked *