ഇന്ന് ലോക വയോജന വിവേചനത്തിനെതിരായ ദിനം
മുന്നിലെ കല്ലും മുള്ളും നീക്കി നമുക്കായി പാത പണിതവർ. സുഖവും ആഗ്രഹവും മക്കൾക്കായി മാറ്റിവെച്ചവർ. ഇടറി വീഴ്ത്താതെ, പോറലേൽക്കാതെ സ്വന്തം കാലിൽ നിൽക്കാൻ പഠിച്ചവർ.അവർക്കായി ഒരു ഓർമ്മ ദിനം.
ഭൂമിയിലെ ദൈവങ്ങളായ അച്ഛനമ്മാരെ നമ്മൾ പാഴ് വസ്തുക്കളായി ഉപേക്ഷിക്കുന്ന ഈ കാലത്ത് നിങ്ങളാകും നാളത്തെ പഴുത്ത ഇലയെന്നു ഓർമിക്കുക . കൊഴിയാൻ ഇടറി നിൽക്കുന്ന വാർധക്യകാലത്ത് താങ്ങാവുന്ന മക്കളാകുക. അച്ഛനമ്മമാർക്ക് തണൽമരമാകുന്ന സംസ്കാരം നമുക്ക് വളർത്തിയെടുക്കാം…