ഈസിയായി നിര്‍മ്മിക്കാം ഇയര്‍റിംഗ്സ്
ബാഗുകള്‍ ഏവരുടെയും വീക്നെസ് ആണ്. കേടുപടുകള്‍ വന്നാല്‍ അവയുടെ സ്ഥാനം ചവറ്റുകുട്ടയിലും. ഉപയോഗശൂന്യമായ ലെതര്‍ ബാഗുകള്‍ ഇനി കളയാന്‍ വരട്ടെ. അവ കൊണ്ട് ഒരുപ്രയോജനം ഉണ്ട്. കുട്ടികളുടെ ബാഗോ, പേഴ്സോ, ഏതുമാകട്ടെ അവകൊണ്ട് നമുക്ക് ഡി.ഐ.വൈ ഇയര്‍ റിംഗ്സ് നിര്‍മ്മിച്ചെടുക്കാം.
നമുക്ക് ഇഷ്ടമുള്ള ഷെയ്പ്പില്‍ ലെതര്‍ കട്ട് ചെയത് എടുക്കുക. റിംഗുകളിലോ ഇയര്‍ റിംഗ്സ് ഉണ്ടാക്കുന്ന വയറുകളോ നിങ്ങളുടെ കൈവശം ഇത്തരത്തില്‍ കട്ട് ചെയ്ത് എടുത്ത ലെതര്‍ അവയില്‍ കൊരുത്ത് മനോഹരമായ കമ്മല്‍ നിങ്ങള്‍ക്കുതന്നെ നിര്‍മ്മിച്ചെടുക്കാവുന്നതാണ്.