ഉറുമിയിലെ പാട്ടുമായി അഹാനയും അനിയത്തിയും
ഉറുമിയിലെ ഹിറ്റ് ഗാനം പാടികൊണ്ട് ചലച്ചിത്രതാരം അഹാനയും അനിയത്തി ഹന്‍സികയും. ‘ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന വാരൊളി കണ്ണെനിക്ക്’ എന്ന പാട്ടാണ് ഇരുവരും ചേര്‍ന്ന് പാടിയിട്ടുള്ളത്. പാട്ട് പാടി തുടങ്ങിയപ്പോള്‍ ഹന്‍സും ജോയിന്‍ ചെയ്തു എന്ന അടി കുറിപ്പോടെയാണ് അഹാന തന്‍റെ ഇന്‍സറ്റാ അക്കൌന്‍ഡില്‍ വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.
നാല് പെണ്‍കുട്ടികളുടെ അച്ഛനായ സിനിമ സീരിയല്‍താരം കൃഷ്ണകുമാറും ഭാര്യ സിന്ധുകൃഷ്ണയും മക്കളുടെ നൃത്തവും പാട്ടും കളിചിരിയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. വലിയ ആരാധക വൃന്ദമാണ് ഈ കുടുംബത്തിന് സമൂഹമാധ്യമത്തില്‍ ഉള്ളത്.