ഓര്‍‌മ്മകളിലെ സത്യന്‍

കലാമൂല്യമുള്ള മലയാള സിനിമകളില്‍ കാമ്പുള്ള കഥാപാത്രങ്ങളെ തനതായ അഭിനയ ശൈലിയിലൂടെ അവതരിപ്പിച്ച് മാനുവേൽ സത്യനേശൻ നാടാർ എന്ന സത്യന്‍ എന്നും മലയാളികളുടെ മനസ്സില്‍ ഇന്നും ജീവിക്കുന്നു.


ദശാബ്ദങ്ങൾ കടന്നുപോയിട്ടും മലയാളചലച്ചിത്ര രംഗത്ത് ഒരു പാഠപുസ്തകമായി സത്യൻ ഇന്നും നിലകൊള്ളുന്നു. മലയാള നടന്മാരിൽ ഒട്ടനവധി പേർ അദ്ദേഹത്തെ അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. സത്യൻ അഭിനയിച്ച ചിത്രങ്ങളിലെല്ലാം അദ്ദേഹം മികവു പുലർത്തി. മലയാളചലച്ചിത്രരംഗത്ത്‌ സത്യന് സിംഹാസനമുണ്ട്.


പ്രമുഖ സ്റ്റുഡിയോകളിലും സത്യന്‍റെ വീട്ടിലും അദ്ദേഹം സ്ഥിരമായി ഉപയോഗിച്ചിരുന്ന കസേരകളിൽ ഒന്നിരിക്കാനുള്ള മോഹവുമായി നടന്ന നടന്മാർ എക്കാലത്തും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. അതേപ്പറ്റി പലകഥകളും ഉണ്ടായിട്ടുണ്ട്. ആരൊക്കെ അതിൽ കയറിയിരുന്നാലും അദ്ദേഹത്തിന്‍റെ സിംഹാസനം ഒഴിഞ്ഞു തന്നെ കിടക്കും.

Leave a Reply

Your email address will not be published. Required fields are marked *