ഓർമകളുടെ വിഷു പുലരി
പൂത്തു വിടർന്നു നിൽക്കുന്ന കണിക്കൊന്നകൾ,കോടിയും കണിവെള്ളരിയും കത്തുന്ന പൊൻവിളക്കും കൃഷ്ണ വിഗ്രഹത്തിനു നിറപ്പകിട്ട് ചാർത്തുമ്പോൾ ഏതൊരു മലയാളിമനസിലും പുത്തൻ ഉണർവിന്‍റെ വിഷു കണി നിറയുകയായി. എന്നാൽ ഇക്കുറി വിഷുക്കാലം നമ്മെ കൂടി കൊണ്ട് പോകുന്നത് ആഢംബരത്തിന്‍റെ പകിട്ടിൽ മുങ്ങി പോകാത്ത പത്തിരുപത് വർഷം മുൻപുള്ള പഴയ വിഷു കാലത്തിന്‍റെ ഓർമകയിലേക്കാണ്.ഗ്രാമീണതയുടെ വിശുദ്ധിയുള്ള തനിനാടൻ വിഷു.മാളുകളിൽ നിന്നും സൂപ്പർമാർകറ്റിൽ നിന്നും റെഡിമൈഡ് വിഷു മേടിച്ചിരുന്ന പുതിയ തലമുറയ്ക്ക് ഇല്ലായ്മയുടെ കാലത്തുണ്ടായിരുന്ന, പഴമയുടെ ഗന്ധമുള്ള ആഘോഷത്തെഇത്തവണ അനുഭവിച്ചറിയാം.
പണ്ട് കാലത്ത് തൊടിയിലുണ്ടായിരുന്ന ചക്കയും, മാങ്ങയും,മറ്റു കാർഷിക വിളകളുമെല്ലാം കണിക്കായി എടുക്കും.കാരണം വിഷു കാർഷികോത്സവമായി കൂടി മലയാളികൾ കണക്കാക്കുന്നു.തലേന്നു വിഷു സംക്രാന്തിക്ക് തുടങ്ങുന്ന ഒരുക്കങ്ങൾ ആരംഭിക്കുന്നത് തൊടിയിൽ നിന്നാണ്. കണിക്കുള്ള സാധനങ്ങൾ റെഡി ആയി കഴിഞ്ഞാൽ പിന്നെ സദ്യവട്ടമായി. അതും കൃഷിയിടത്തിലെ ചക്കയും മാങ്ങയും തന്നെ.ചക്ക പ്രഥമനായിരിക്കും പായസം. അങ്ങനെ എല്ലാം പ്രകൃതി നൽകിയ വിഭവഗങ്ങളാൽ സമ്പുഷ്ടമായ വിഷു ആഘോഷം.