” കടല്‍ കുതിര “പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് വിശേഷങ്ങള്‍ അറിയാം



കിരണ്‍ രാജ്,നിമിഷ നമ്പ്യാര്‍,രമ്യ കിഷോര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെന്നന്‍ പള്ളാശ്ശേരി സംവിധാനം ചെയ്യുന്ന
” കുടല്‍ കുതിര ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.
വര്‍ക്കല പാപനാശം മണ്ഡപത്തില്‍ വെച്ച് വി ജോയ് എം എല്‍ എ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.


സെന്നന്‍ സിനിമ സ്റ്റുഡിയോ,ബോസ് കുമാര്‍ കിഴക്കാത്തില്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ശിവജി ഗുരുവായൂര്‍,സ്ഫടികം ജോര്‍ജ്ജ്,കോട്ടയം പ്രദീപ്,ജയകുമാര്‍,ജയകുമാര്‍ നവെെക്കുളം,ബോസ് കിഴക്കാത്തില്‍,ആരോമല്‍,സീമ ജി നായര്‍,കുളപ്പുള്ളി ലീല തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.


ശിവകുമാര്‍ ആര്‍ട്ട് ആന്റ് ഷൂട്ട് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സെന്നന്‍ പള്ളാശ്ശേരിയുടെ വരികള്‍ക്ക് ജെ ആര്‍ കൃഷ്ണന്‍ സംഗീതം പകരുന്നു. എഡിറ്റര്‍-അഖില്‍ ഏലിയാസ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രമോദ് ദേവനന്ദ,കല-മഹേഷ് മോഹന്‍,സ്റ്റില്‍സ്-അജേഷ് ആവണി,ആക്ഷന്‍-ബ്രൂസ് ലി രാജേഷ്,പ്രൊഡക്ഷന്‍ ചീഫ്-നവീന്‍ എസ്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *