കാത്തിടാം കേരളത്തെ…വേറിട്ട ബോധവല്‍ക്കരണവുമായി നടിമാര്‍
കോറോണവൈറസ് ബോധവല്ക്കണവമായി നടീനടന്മാര് സോഷ്യല്‍മീഡിയായില്‍ സജീവമാണ്. കോവിഡ് 19 നെ പ്രതിരോധിക്കുന്നത് എങ്ങനെയെന്ന് നൃത്തത്തിലൂടെ കാണിച്ചുതരുകയാണ് നടിമാര്‍. ദിവ്യ ഉണ്ണി, അഞ്ചുഅരവിന്ദ്,രചന നാരായണന് കുട്ടി,മിയ എന്നിവരാണ് വൈറസിനെ പ്രതിരോധിക്കുന്നത് എങ്ങനെയെന്ന് നടനത്തിലൂടെ നമുക്ക് മനസ്സിലാക്കിതരുന്നത്.
കൈകഴുകേണ്ടതിന്റെയും സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെയും ആവശ്യകത വളരെമോനഹരമായിത്തെ ഇവര്‍ അവതരിപ്പിക്കുന്നു. നൃത്താവിഷ്കാരത്തിന് ചുക്കാന്‍ പിടിച്ചിരിക്കുന്നത് സഞ്ചയ് അമ്പാല പറമ്പത്താണ്. സംഗീതവും ആലാപനവും നാദം മുരളിയുടേതാണ്.