കൗതുകമായി ഒരു കാക്കകൂട്; കൂടിന്‍റെ ഭാരം അഞ്ച് കിലോ
ഇടുക്കി അടിമാലിയിലെ നാട്ടുകാരാകെ അമ്പരപ്പിലാണ്. നാട്ടുകാരുടെ ആശ്ചര്യത്തിന് കാരണം ഒരു കാക്കകൂടാണ്. കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയോരത്ത് അടിമാലി ടൗണില്‍ തങ്കപ്പന്‍സ് പെട്രോള്‍ പമ്പിന് സമീപത്താണ് അഞ്ച് കിലോ ഭാരം വരുന്ന കാക്കക്കൂട് ആളുകളുടെ ശ്രദ്ധയില്‍ പെട്ടത്.
ചുള്ളിക്കമ്പും നാരുകളും ഇലകളുമെല്ലാം കൂട്ടിച്ചേര്‍ത്താണ് കാക്കകള്‍ കൂട് ഉണ്ടാക്കുന്നത്.എന്നാല്‍ ഇവിടെ നൂല്‍ക്കമ്പി, വയര്‍, ചെമ്പുകമ്പികള്‍ എന്നിവ ഉപയോഗിച്ചാണ് കൂട് നിര്‍മ്മിച്ചിട്ടുള്ളത്. മരത്തിന്റെ കമ്പ് മുറിച്ചതോടെ കൂട് നിലത്ത് വീണു. പൊതുപ്രവര്‍ത്തകനായ കെ എസ് മൊയ്തുവാണ് ഈ കൂട് സൂക്ഷിച്ചിരിക്കുന്നത്.