കുഞ്ചാക്കോ ബോബനുള്ള ജയസൂര്യയുടെ പോസ്റ്റ് വൈറൽ

ജി.കണ്ണനുണ്ണി.

കുഞ്ചാക്കോ ബോബനെ മെൻഷൻ ചെയ്ത ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി. ഫോൺ ചെയ്യുന്ന ഫോട്ടോയോടൊപ്പം ഇട്ടിരിക്കുന്ന ചിരിക്കാനും ചിന്തിക്കാനുമുള്ള പോസ്റ്റ് ആണ് ജനങ്ങൾ ഏറ്റെടുത്തത്.

ഹലോ പണ്ട്…സിനിമയിൽ അഭിനയിച്ച കുഞ്ചാക്കോ ബോബൻ അല്ലേ…എന്നെ ഓർമ്മയുണ്ടോ…ഞാൻ പണ്ട് സിനിമയിൽ അഭിനയിച്ച ജയസൂര്യയാണ്…ഹേ..മനസിലായില്ലേ..??എന്നതാണ് പോസ്റ്റ്. ജയസൂര്യയുടെ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് കുഞ്ചാക്കോ ബോബൻ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തതോടെ ഇരുവരുടെയും ആരാധകരും സോഷ്യൽ മീഡിയയും പോസ്റ്റ് ഏറ്റെടുത്ത മട്ടാണ്.

കോവിഡ് കാലത്ത് സിനിമ മേഖലയ്ക്കുണ്ടായ പ്രതിസന്ധി തമാശ രൂപേണ പ്രതിപാദിക്കുകയാണ് പോസ്റ്റിൽ ജയസൂര്യയും കുഞ്ചാക്കോ ബോബനും. പോസ്റ്റിന് താഴെ വന്ന കമന്റുകളിൾ പലതും രസകരവുമാണ്.

Athedaa athedaa….!!This chap is incorrigible 😜😜

Posted by Kunchacko Boban on Monday, July 13, 2020

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!