കുഞ്ഞ് ഹൃദയത്തിലെ നന്മയ്ക്ക് ലക്ഷം നല്കിയ ബോളിവുഡ്താരം
കോവിഡ് പീരിഡില്‍ ഭവനരഹിതരെയും തെരുവുമൃഗങ്ങളെയും സഹായിക്കാന്‍ ചിത്രം വരച്ച് പണം സമാഹാരിക്കുന്ന കൊച്ച് മലാഖ അന്യയെ കുറിച്ചുള്ള വാര്‍ത്തമാധ്യമങ്ങളില്‍ ഇടം നോടിയിരുന്നു. ബോളിവുഡ് സംവിധായിക ഫറാഖാന്റെ മകളെന്നതിലുപരി മനുഷ്യത്വത്തിന്റെ നിറകുടമായാണ് ഈ കൊച്ച് കലാകാരി നമ്മുടെ മനസ്സില്‍ ഇടം നേടിയത്. അന്യയുടെ ഉള്ളിലെ നന്മ തൊട്ടറിഞ്ഞ് പ്രോത്സാഹനവുമായി എത്തിയത് ബോളിവുഡ് താരം രാജകുമാരന് അഭിഷേക് ബച്ചനാണ്. 101000 രൂപയ്ക്കാണ് അന്യയുടെ ഒരു സ്കെച്ചിന് നല്കിയ തുക.ഫറാഖാനാണ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ സന്തോഷ വാര്‍ത്തപുറത്ത് വിട്ടത്.
1000 രൂപയാണ് അന്യ ഒരു ചിത്രത്തിന് ആവശ്യക്കാരില്‍ നിന്ന് ഈടാക്കിയിരുന്നത്. ഇങ്ങനെ സമാഹാരിക്കുന്ന തുക കോവിഡ് ദുരിതാശ്വാസഫണ്ടിലേക്കാണ് അന്യ നല്‍കിയിരുന്നത്