കേരളപോലീസ് ഉള്ളപ്പോള്‍ ആരും പട്ടിണികിടക്കേണ്ടി വരില്ല കുറിപ്പ്

photo courtesy aju ajith

കാക്കിക്കുള്ളിലെ നന്മ നാം എല്ലാവരും മാധ്യമങ്ങളിലൂടെയും നേരിട്ടും അറിഞ്ഞതാണ്. നിരവധി കുടംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കിയും അവശരെ സഹായിച്ചും പൊലീസ് മങ്ങിയ കാക്കിയുടെ നിറം വീണ്ടെടുക്കുകയാണ്. അതുപോലെയാണ് അജു അജിത്ത് എഴുതിയ പൊലീസിനെ കുറിച്ചുള്ള കുറിപ്പ് ഇപ്പോള്‍ വൈറലാകാന്‍ കാരണം.


പെട്ടന്ന് വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഹെല്‍ മെറ്റ് എടുക്കാന്‍ വിട്ടുപോയി. ട്രാഫിക്ക് പോലീസിന്‍റെ വാഹനം ദൂരെ നിന്ന് കണ്ടപ്പോള്‍ നല്ലൊരു തുക പെറ്റി അടയ്ക്കേണ്ടി വരുമെന്നും കരുതി. എന്നാല്‍ അജുവിനെ ഞെട്ടിച്ച് ആ പെറ്റി തുക ഉപയോഗിച്ച് രണ്ടു കുടുംബത്തിന് അരി വാങ്ങി നല്‍കുകയാണ് പൊലീസ് ചെയ്തത്. കേരള പൊലീസ് ഉള്ളപ്പോള്‍ ഒരു കുടുംബത്തിനും പട്ടിണികിടക്കേണ്ടി വരില്ലെന്ന് പറഞ്ഞാണ് അജു കുറിപ്പ് അവസാനിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *