കോവിഡ് ചരിതം
ജി. കണ്ണനുണ്ണി
അമിതാബ് ബച്ചനെന്നോ… അലക്കുകാരൻ ആന്റപ്പനെന്നോ ഒന്നും നോക്കാതെയാണ് ഞങ്ങൾ രാജ്യം പിടിച്ചടക്കാൻ പുറപ്പെട്ടത്….
പക്ഷെ ഈ പാവയ്ക്ക പോലുള്ള കൊച്ചു നാട്ടിൽ എത്തിയപ്പോൾ ഞങ്ങളെയും രാഷ്ട്രീയം ബാധിച്ചു. ഞങ്ങളുടെ വിമത വിഭാഗം കൊടിപിടിച്ച് കൊടിപിടിച്ച് ഒരുപാർട്ടി അങ്ങു രൂപീകരിച്ചതോടെയാണ് ഞങ്ങളും പാർട്ടി രൂപീകരിക്കാൻ നിർബന്ധിതരായത്.
മോശം പറയരുതല്ലോ..ഇപ്പോഴും ശക്തമായ പ്രവർത്തനം ഞങ്ങൾ തുടരുന്നുണ്ട്…..ഇടയ്ക്ക് വളരും..പിന്നെ പിളരും.. എന്നാലും സമ്പർക്ക വ്യാപനത്തിൽ ഞങ്ങൾ ശക്തിയോടെ ആഞ്ഞടിച്ച് ശക്തമായ പ്രവർത്തനം തുടരുകയാണ്. വ്യാജ വാഗ്ദാനങ്ങൾ ഒന്നുമില്ല മാക്സിമം പണക്കാരിലേക്കും പാവപ്പെട്ടവരിലേക്കും ഒരുപോലെ ഞങ്ങൾ ചെന്നെത്തുന്നുണ്ട്…
നിങ്ങളുടെ മാസ്ക്കിനും,സാനിറ്റൈസറിനും, സാമൂഹിക അകലത്തിനും മാത്രമേ ഞങ്ങളുടെ അനീതിയെ തടയാൻ പറ്റുകയുള്ളൂ എന്ന് അറിഞ്ഞിട്ടും നിങ്ങൾ ചെയ്യാത്തെടുത്തോളം കാലം ഞങ്ങൾ ഇവിടെയൊക്കെ തന്നെ കാണും..