കോവിഡ് 19: പിറന്നാള്‍ ആഘോഷം ഉപേക്ഷിച്ച് ക്രിക്കറ്റ്ദൈവം
ലോകം കോവിഡ് 19 എന്ന ദുരന്തം നേരിടുമ്പോള്‍ തന്‍റെ 47ാം ജന്മദിനം വേണ്ടെന്ന് വെച്ച് ക്രിക്കറ്റ് ബാറ്റിംഗ് ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.കോറോണവൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സച്ചിന്‍ ജന്മദിനാഘോഷം ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. അടുത്ത സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടൊപ്പമാണ് സച്ചിന്‍ പിറന്നാള്‍ ആഘോഷിച്ചിരുന്നത്.
കോവിഡ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകരോടുള്ള ബഹുമാനസൂചകമായാണ് ആഘോഷം ഉപേക്ഷിച്ചതെന്ന് അദ്ദേഹവുമായി അടുത്ത് നില്‍ക്കുന്ന വൃത്തങ്ങള്‍ പിടിഎ വാര്‍ത്താഏജന്‍സിയോട് വ്യക്തമാക്കി.
കോവിഡ് ദുരിതാശ്വാസം നേരിടുന്നതിന് 50 ലക്ഷമ രൂപ രാജ്യത്തിന് നല്‍കിയതിന് പുറമെ അദ്ദേഹം മുംബൈ നഗരത്തിലെ 5000 കുടുംബങ്ങള്‍ക്ക് ഒരുമാസത്തേക്ക് റേഷന്‍ എത്തിക്കാനുള്ള നടപടികളും ചെയ്തിരുന്നു.