ഗുഡ് ടച്ച്‌ – ബാഡ് ടച്ച്‌…കുഞ്ഞുങ്ങളോട് പറയേണ്ടതും പഠിപ്പിക്കേണ്ടതും

വൈകുന്നേരം വീടിലെത്തിയ മകനെ അമ്മ നല്ലപോലെ അടിച്ചു.. കുഞ്ഞുമനസിൽ ആകെ സങ്കടമായി.. അമ്മയ്ക്കും ടീച്ചർക്കും തന്നെ ഇഷ്ടമല്ലെന്നു മാത്രമാണ് അവൻ മാനസിലാക്കിയത്… ആറ് വയസ്സുകാരന് എന്തു “പ്രൈവറ്റ് പാർട്സ്”, എന്തു “ഗുഡ് ടച്ച്‌ ” “ബാഡ് ടച്ച്‌ “. കുഞ്ഞിന് സ്കൂളിൽ പോകാൻ മടിയും പേടിയും.. ഇവിടെ യഥാർത്ഥത്തിൽ ആരാണ് തെറ്റ് ചെയ്തത്..

ഇത്തരം സാഹചര്യത്തിലൂടെ കടന്നു പോകുന്നവരാണ് ഓരോ രക്ഷിതാക്കളും. കുഞ്ഞു ചോദ്യങ്ങൾക്ക് മുന്നിൽ ദേഷ്യംപെടാതെ സ്നേഹത്തോടെ അവർക്ക് കാര്യങ്ങൾ പറഞ്ഞു കൊടുക്കണം.അല്ലാതെ സ്വന്തം വ്യക്തിത്വം തന്നെ വെറുക്കുന്ന മട്ടിൽ അവരോട് പെരുമാറരുത്… ഇതാണ് ആദ്യം മുതിർന്നവർ മനസിലാക്കേണ്ടത്. തന്മൂലം കുഞ്ഞുങ്ങൾക്ക് നമ്മോട് അടുപ്പവും വിശ്വാസവും കൂടുന്നു

രണ്ടാമതായി മുകളിൽ പറഞ്ഞ കാര്യത്തിൽ തെറ്റുകാര് നൂറു ശതമാനവും അമ്മയും ടീച്ചറും പ്രിൻസിപ്പലുമാണ്.കുട്ടി തെറ്റ് ചെയ്താൽ ആദ്യം സ്നേഹരൂപേണയുള്ള ഉപദേശമാണ് വേണ്ടത്. എന്നിട്ട് പറഞ്ഞു കൊടുക്കണം അവൻ ചെയ്ത തെറ്റ് എന്താണെന്നും അങ്ങനെ ചെയ്താൽ ഉണ്ടാകുന്ന ഭവിഷ്യത്തും. ഇങ്ങനെ ചെയ്തിരുന്നെങ്കിൽ എത്ര നന്നായിരുന്നെന്നേ.. അമ്മയെ ഇതിൽ ഉൾപ്പെടുത്തേണ്ട കാര്യം ഉണ്ടായിരുന്നില്ല. അടി എന്നത്, കൂട്ടുകാർക്ക് മുന്നിൽ വെച്ചാകുമ്പോൾ ഒരുപാട് വിഷമമാകും കുട്ടികൾക്ക്.മുതിർന്നവരായ നമ്മളെ പരസ്യമായി ആരെങ്കിലും കളിയാക്കിയാൽ ഉണ്ടാക്കുന്ന ഫീലിംഗ്സ് ഓർത്തു നോക്കു.ചിന്താശേഷി കുറവുള്ള കുഞ്ഞുങ്ങളുടെ കാര്യം പിന്നേ പറയാനുണ്ടൊ?

കുഞ്ഞുങ്ങളോട് അവരുടെ സ്വകാര്യ ഭാഗങ്ങളിൽ ആരേയും തൊടാൻ സമ്മതിക്കരുത് എന്നു പറഞ്ഞു കൊടുക്കണം. അമ്മയും അച്ഛനും ഡോക്ടർ മാരും ഒക്കെ തൊടുന്നത് സേഫ്റ്റി ടച്ച്‌ ആണെന്നും ഇതോടപ്പം പറയണം.ക്ലാസ്സ്‌ റൂമിൽ ചെറിയ ക്ലാസ്സുകളിൽ തന്നെ കുട്ടികൾക്ക് മനസിലാകുന്ന രീതിയിൽ പ്രസന്നോൻ്റെട്‌ കൂടി കാര്യങ്ങൾ മനസിലാക്കി കൊടുക്കാം.. വീട്ടിൽ അച്ഛനമ്മമാർ പറഞ്ഞു കൊടുക്കുന്നതിലും കൂടുതൽ കുട്ടികൾ കാര്യങ്ങൾ മനസിലാക്കുന്നത് ടീച്ചർമാർ പറയുന്നതിനാണ്. ചെറിയ ക്ലാസ്സിലെ കുട്ടികൾ മുതൽ മുതിർന്ന കുട്ടികൾ വരെ ടീച്ചർമാരുടെ ഉപദേശമാണ് അനുസരിക്കുന്നത്..

സ്കൂൾ പ്രായത്തിൽ തന്നെ അവർക്ക് ഇത്തരം ചൂഷണങ്ങൾ മനസിലിക്കാൻ കഴിയണം.അത്തരമൊരു കാലഘട്ടത്തിൽ കൂടിയാണ് നമ്മൾ കടന്നു പോകുന്നത്.രക്ഷിതാക്കളും ടീച്ചർമാരുമാണ് ചൂഷണങ്ങളെ കുറിച്ചും നല്ല ചിന്താഗതികളെ കുറിച്ചും കുട്ടികൾങ്ങൾക്ക് പറഞ്ഞു കൊടുക്കേണ്ടവർ.അവരുടെ ആദ്യ കൗൺസിലിങ് ലഭിക്കേണ്ടതും ഇവിടെ നിന്നാകട്ടെ… ഉപദേശം മതി ഉപദ്രവം വേണ്ട എന്ന് ആദ്യമേ തീരുമാനിക്കണം.പ്രതീക്ഷയോടെ നാളെയുടെ സ്വപ്നങ്ങളാകാൻ അവരുടെ ചിറകുകൾക്ക് നമുക്ക് കരുത്തേകാം

Leave a Reply

Your email address will not be published. Required fields are marked *