ചിരഞ്ജീവിക്ക് കോവിഡ്
നടന്‍ ചിരഞ്ജീവിക്ക് കൊവിഡ് 19 സ്ഥിരികരിച്ചു. പുതിയ ചിത്രമായ ‘ആചാര്യ’യുടെ ചിത്രീകരണത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് ഉണ്ടെന്ന് കണ്ടെത്തിയത്.
തനിക്ക് രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലായിരുന്നു എന്നും ഇപ്പോള്‍ വീട്ടില്‍ ക്വാറന്റൈനിലുമാണെന്ന് ചിരഞ്ജീവി പറഞ്ഞു. താനുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ ക്വാറന്റൈനില്‍ പോകണം എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ചിരഞ്ജീവിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ മുഖ്യമന്ത്രി ചന്ദ്ര ശേഖര്‍ റാവും ഉള്‍പ്പെട്ടിട്ടുണ്ട്.