ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് മൂന്ന് ലക്ഷംകോടി

ചെറുകിട സംരംഭങ്ങളെ കൈപിടിച്ചുയർത്താൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് ഈടില്ലാതെ വായ്പ നല്‍കാന്‍ മൂന്ന് ലക്ഷം കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്രം പ്രഖ്യാപിച്ചത്.പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇക്കാര്യം അറിയിച്ചത്


100 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് വായ്പ ലഭിക്കും. നാല് വര്‍ഷമാണ് വായ്പാ കാലാവധി.ഒക്ടോബര്‍ 31 വരെ വായ്പകള്‍ക്ക് അപേക്ഷിക്കാം.ഒരുകോടി രൂപ നിക്ഷേപവും അഞ്ച്കോടി രൂപ വിറ്റ് വരവും ഉള്ള വിറ്റുവരവുമുള്ള സ്ഥാപനങ്ങള്‍ ഇനി മുതല്‍ സൂക്ഷ്മ വ്യവസായം എന്നറിയപ്പെടും. 10 കോടി നിക്ഷേപവും 50 കോടി വരെ വിറ്റുവരവുമുള്ള സ്ഥാപനങ്ങള്‍ ചെറുകിട വിഭാഗത്തിലും 20 കോടി നിക്ഷേപവും 100 കോടി വിറ്റുവരവുമുള്ള സംരംഭങ്ങള്‍ ഇടത്തരം വിഭാഗത്തിലും ഉള്‍പ്പെടും. നിക്ഷേപത്തിന്‍റെ തോത് അനുസരിച്ചാണ് വ്യവസായങ്ങളെ സൂക്ഷമ ചെറുകിട ഇടത്തരം എന്നിങ്ങനെ തരംതിരിക്കുന്നത്.


ചെറുകിട ഇടത്തരം സംഭംഭങ്ങളുടെ വായ്പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നുപോയ വ്യവസായങ്ങള്‍ പുനരാരംഭിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു. ഇടത്തരം വ്യവസായങ്ങള്‍ക്ക് 20000 കോടി രൂപ വായ്പയായി നല്‍കും. വിവിധ മേഖലകള്‍ക്കായി 15 ഇന പദ്ധതി നടപ്പാക്കും.ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ ശേഷി കൂട്ടാന്‍ 10000 കോടി രൂപ നല്‍കും.


ആദായനികുതി റിട്ടേണ്‍ അടയ്ക്കാന്‍ നവംബര്‍ 30 വരെ സമയം നീട്ടി. ഇന്ന് മുതല്‍ 2021 മാര്‍ച്ച് 21 വരെ ടിഡിഎസ്, ടിസിഎസ് നിരക്ക് 25 ശതമാനം വരെ കുറയും. നിലവിലുള്ള തുകയുടെ 75 ശതമാനം അടച്ചാല്‍ മതി.ഇതോടെ സാധാരണക്കാര്‍ക്ക് 50000 കോടി രൂപയുടെ ആശ്വാസം ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.


കോവിഡ് പ്രതിസന്ധി ഏറ്റവുംമധികം ബാധിച്ചത് ചെറുകിട-ഇടത്തരം വ്യവസായങ്ങളെയാണ്. പ്രതിസന്ധിയായിപ്പോയ ഇത്തരം വ്യവസായങ്ങളെ കൈപിടിച്ചു ഉയര്‍ത്താനാണ് കേന്ദ്രം ഇത്തരത്തിലുള്ള സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *