ചെറുപയര്‍ ഷേക്ക്
റെസിപി രോഷ്നി
വളരെ ടേസ്റ്റിയും ആരോഗ്യത്തിന് ഗുണകരവുമായ ചെറുപയര്‍ ഷേക്ക് എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. അരലിറ്റര്‍ പാലുകൊണ്ടാണ് ഷേക്ക് നമ്മള്‍ ഉണ്ടാക്കുന്നത്.
പാല്‍ ആദ്യം ഫ്രീസ് ചെയ്യുക. ഒരു കപ്പ് ചെറുപയര്‍ ചൂടാക്കി എടുക്കണം. നാലുമിനറ്റോളം വറുക്കണം. വറുക്കുമ്പോള്‍ എണ്ണ ഉപയോഗിക്കരുത്. ചെറുപയര്‍ ചൂടാറികഴിഞ്ഞ് പൊടിക്കണം.
തൊണ്ടുകളഞ്ഞ ഏലയ്ക്കയും ചേര്‍ത്ത് വേണം ചെറുപയര്‍ പൊടിക്കേണ്ടത്. നന്നായി പൊടിച്ച് കഴിഞ്ഞ് അതിലേക്ക് ഫ്രീസ് ചെയ്ത പാല്, വാനില എസന്‍സ്, മൂന്ന് ടേബിള്‍ സ്പൂണ്‍ പഞ്ചസാര, ഒരു കാല്‍ ടീസ്പൂണ്‍ കോഫി പൗഡര്‍ എന്നിവ ചേര്‍ത്തിട്ട് നന്നായി അടിച്ചെടുക്കുക. നമ്മുടെ ഹെല്‍ത്തി ഡ്രിങ്ക് ഇതാ തയ്യാറായി കഴിഞ്ഞു.