” ചോരന്‍ ” തുടങ്ങി
പ്രവീണ്‍ റാണ,രമ്യ പണിക്കര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാന്റോ അന്തിക്കാടാണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രമാണ് ചോരന്‍. ചിത്രത്തിന്‍റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തില്‍ നടന്നു.
റാണാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ പ്രജിത് കെ എം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് ബാബു നിര്‍വ്വഹിക്കുന്നു.സ്റ്റാന്‍ലി ആന്റെണി കഥ തിരക്കഥ സംഭാഷണമെഴുതുന്നു.കിരണ്‍ ജോസ് സംഗീതം പകരുന്നു.എഡിറ്റര്‍-മെന്റോസ് ആന്റണി.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നിജില്‍ ദിവാകരന്‍,പ്രോജക്റ്റ് ഡിസെെനര്‍-സുനില്‍ മേനോന്‍,കല-കിഷോര്‍ കുമാര്‍
മേക്കപ്പ്-റോണി വെള്ളത്തൂവല്‍,വസ്ത്രാലങ്കാരം-ബുസി ബേബി ജോണ്‍,സ്റ്റില്‍സ്-സാലു പേയാട്,പരസ്യക്കല-എസ് കെ ഡി കണ്ണന്‍,ചീഫ അസോസിയേറ്റ് ഡയറക്ടര്‍-എല്‍സണ്‍ എല്‍ദോസ്,അസോസിയേറ്റ് ഡയറക്ടര്‍- യദു കൃഷ്ണന്‍ കാവനാട്,അസിസ്റ്റന്റ് ഡയറക്ടര്‍-ഉമല്‍സ്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.