കുന്തവും കുടച്ചക്രവും..?
അപ്രധാനമായ കാര്യങ്ങള്‍ വിശേഷിപ്പിക്കുന്നതിനാണ് കുന്തവും കുടച്ചക്രവും എന്ന വാക്ക് പൊതുവെ പ്രയോഗിക്കുന്നത്. കുന്തം, കുടച്ചക്രം എന്നീ വസ്തുക്കൾ ശരിക്കും ഉളളതാണ്.പണ്ടു കാലങ്ങളിൽ പോരാളികൾ യുദ്ധത്തിനായി ഉപയോഗിച്ചിരുന്ന ആയുധമാണ് കുന്തം .കുടച്ചക്രത്തിന് മറ്റ് രണ്ട് അര്‍ത്ഥ ങ്ങള്‍ കൂടിയുണ്ട്. ഒന്ന് പണ്ടു കാലത്ത് ഉപയോ ഗിച്ചിരുന്ന ഓലക്കുടയുമായി ബന്ധപ്പെട്ടതാണ്. ഓലക്കുടയുടെ കാലും , പിടിയും മുകളില്‍ ഓല തുന്നിക്കെട്ടാനുമുള്ള ഫ്രെയിമിനെയാണ് കുടച്ചക്രം എന്ന് പറയുന്നത്. ആണുങ്ങൾ കൊടച്ചക്രമുണ്ടാക്കുമ്പോൾ, സ്ത്രീകൾ അതിനുള്ളിൽ ഓല വിരിച്ച് തുന്നികെട്ടുന്ന തായിരുന്നു പതിവ് .ചക്രം എന്ന് വിശേഷണ മുള്ള പടക്കത്തിനേയും പലഭാഗങ്ങളിലും കുടച്ചക്രമെന്ന് പറയാറുണ്ട്.
ദീപാവലിയ്ക്കും, വിഷുവിനും ഒക്കെ കത്തിയ്ക്കുന്ന ചക്രത്തിന് കുടചക്രമെന്നാണ് തെക്കൻ കേരളത്തിൽ പറയുന്നത്. കത്തിക്കുമ്പോൾ ഒരു കമ്പിയിൽ കിടന്ന് കറങ്ങുന്ന തരത്തിലാണ് ഈ ചക്രമുള്ളത്. ചിലയിടങ്ങളിൽ നിലച്ചക്രത്തിനും (തറച്ചക്രം) കുടച്ചക്രം എന്ന് പറയാറുണ്ട്.
എന്തിനെക്കുറിച്ചാണോ കുന്തവും കുടച്ചക്രവും എന്ന് പറയുന്നത് അതിനെ നിങ്ങൾ ബഹുമാനിക്കുന്നില്ല, അല്ലെങ്കിൽ വിലവയ്ക്കുന്നില്ല എന്നാണ് വ്യക്തമാക്കുന്നത്. ‘ചുക്കും ചുണ്ണാമ്പും’, ‘അന്തവും കുന്തവും’ തുടങ്ങിയ ശൈലികളും പുച്ഛിച്ച് സംസാരിച്ചു പറയുമ്പോൾ ഉപയോഗിക്കുന്നതാണ്.but it doesnt mean anythingഎന്ന ഉദ്ദേശ്യത്തിലാണ്. ‘അണ്ണൈ ദുരൈ കിണ്ണൈ ദുരൈ’ എന്നൊക്കെ പറയുന്ന പോലെ എല്ലാ ഭാഷയിലും ഉണ്ട് ഇത്തരം പ്രയോഗങ്ങൾ .
courtesy