‘ജല്ലിക്കെട്ടിന്​’ ഓസ്​കർ നോമിനേഷൻ

ന്യൂഡൽഹി: ലിജോ ജോസ്​ പെല്ലിശ്ശേരി സംവിധാനം ചെയ്​ത ‘ജല്ലിക്കെട്ടിന്​’ ഓസ്​കർ നോമിനേഷൻ. ഇന്ത്യയുടെ ഔദ്യോഗിക നോമിനേഷനായാണ്​ വിശ്വചലച്ചിത്ര അവാർഡിന്​ ​ജല്ലിക്കെട്ട്​ പരിഗണിക്കുന്നത്​.

2011ൽ ആദാമി​െൻറ മകൻ അബുവിന്​ ശേഷം ഓസ്​കർ നാമനിർദേശം നേടുന്ന ആദ്യ സിനിമയാണ്​ ജെല്ലിക്കെട്ട്​. രാജീവ്​ അഞ്ചലി​െൻറ സംവിധാനത്തിൽ 1997ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ഗുരുവും ഓസ്​കർ നോമിനേഷൻ നേടിയിരുന്നു.

2019ൽ പുറത്തിറങ്ങിയ ജല്ലിക്കെട്ട്​ ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. ആൻറണി വർഗീസ്​, ചെമ്പൻ വിനോദ്​, സാബുമോൻ അബ്​ദുസമദ്​, ശാന്തി ബാലചന്ദ്രൻ, ജാഫർ ഇടുക്കി എന്നിവരാണ്​ ചി​ത്രത്തിലെ പ്രധാന അഭിനേതാക്കൾ.

Leave a Reply

Your email address will not be published. Required fields are marked *