ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ’ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്
‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ ‘ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജ് പുറത്തുവിട്ടു. തൊണ്ടിമുതലും ദൃക്സാക്ഷിക്കും ശേഷം സുരാജ് വെഞ്ഞാറംമൂടും നിമിഷവിജയനും കേന്ദ്രപാത്രമാകുന്ന ചിത്രമാണ് ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’. കല്യാണ മണ്ഡപത്തില്‍ ഇരിക്കുന്ന സുരാജും നിമിഷയുമാണ് പോസ്റ്ററിലെ ചിത്രം.
കിലോമീറ്റേഴ്സ് ആന്റ് കിലോമിറ്റേഴ്സ്,രണ്ടു പെണ്‍കുട്ടികള്‍, കുഞ്ഞുദൈവങ്ങള് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജിയോ ബേബിയാണ് ചിത്രത്തിന്റെ സംവിധായകന്, മാന്‍കൈന്‍ഡ് സിനിമാസ്, സിമ്മെട്രീ സിന്മാസ് എന്നിവര്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.